തിരുവനന്തപുരം : കോതമംഗലം ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതകം ഞെട്ടിച്ചു. പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടി പോലീസ് സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നത് അതീവ ഗൗരവകരമായ വിഷയമാണ്. വിഷയത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ചതിക്കുഴി ഒഴുക്കി ചിലര്‍ പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തുന്നു. ഇതില്‍ പോലീസ് മൃദു സമീപനം സ്വീകരിക്കില്ല. പുതിയ നിയമ നിര്‍മാണത്തിന് അതിര്‍വരമ്പുകള്‍ ഉള്ളതിനാല്‍ നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സ്ത്രീകള്‍ക്കായി പുതിയ നിയമ നിര്‍മാണത്തിന് അതിര് വരമ്പുകളുണ്ടെന്നതിനാല്‍ നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. രക്ഷിതാക്കള്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കണം. മാനസ കേസില്‍ കൊലപാതകി ബീഹാറില്‍ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പോലീസിന്റെ മികവാണ്. സംസ്ഥാനത്തെ സ്ത്രീധനം നല്‍കിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണം. ജനപ്രതിനിധികള്‍ ഇത്തരത്തിലുള്ള വിവാഹങ്ങളില്‍ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: