ന്യൂദല്‍ഹി: രാജ്യസ്നേഹവുമായി സിപിഎം രംഗത്ത്. രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണ് പാര്‍ട്ടിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി. ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുമെന്നും പശ്ചിമ ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ സുജന്‍ വ്യക്തമാക്കി. ആദ്യമായാണ് ഇത്തരത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്. ഞങ്ങള്‍ സാധാരണയായി സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത് ഫാസിസ്റ്റ് ശക്തികള്‍, വര്‍ഗീയ ശക്തികള്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടാണ്. ഇത്തവണ ദിവസം കൂടുതല്‍ വിപുലമായി നടക്കുമെന്നു സുജന്‍. സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാകയും പാര്‍ട്ടി പതാകയും ഉയരുമെന്ന് മറ്റൊരു സി.പി.എം നേതാവ് പറഞ്ഞു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പാര്‍ട്ടിയുടെ ദേശസ്നേഹത്തെക്കുറിച്ച് പലപ്പോഴും ചോദ്യമുയര്‍ന്നിരുന്നു.. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ മാറ്റം. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമാണ് സ്വാതന്ത്ര്യദിനം വിപുലമായി നടത്താന്‍ തീരുമാനിച്ചത്.
അതേസമയം പാര്‍ട്ടി ആദ്യമായാണ് ഇത്തരത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് എന്ന വാദം അദ്ദേഹം തള്ളി. നേരത്തെയും പാര്‍ട്ടി സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നുവെന്നും എന്നാല്‍ അത് വ്യത്യസ്ത രീതികളിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ സിപിഎം ‘ഈ സ്വാതന്ത്ര്യം വ്യാജമാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മുന്നോട്ടു പോയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: