തിരുവനന്തപുരം: സംസ്ഥാനത്ത് മാളുകള്‍ ബുധനാഴ്ച തുറക്കും. പ്രവേശിക്കുന്നവര്‍ 72 മണിക്കൂര്‍ കഴിയാത്ത ആര്‍ടിപിസിആര്‍ പരിശോധനാഫലം കൈവശമുള്ളവരോ ഒരു ഡോസ് വാക്സിന് എടുത്ത സര്‍ട്ടിഫിക്കറ്റുള്ളവരോ രോഗം വന്നു ഭേദമായവരോ ആകണം. ടൂറിസം കേന്ദ്രങ്ങളും താമസത്തിനായി തുറന്ന് നല്‍കും.
ബുധനാഴ്ച മുതല്‍ മാളുകളിലെ കടകള്‍ക്ക് തുറക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതടക്കം കൊവിഡ് പ്രോട്ടോകോള്‍ ഉറപ്പ് വരുത്താന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കും. ഒരു ഡോസ് എങ്കിലും വാക്സിനെടുത്ത കുടുംബങ്ങളെ വാക്സിനെടുത്ത ജീവനക്കാരുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കാന്‍ അനുവദിക്കുമെന്ന് ടൂറിസം വകുപ്പും അറിയിച്ചിട്ടുണ്ട്.
കണ്ടെയ്ന്മെന്റ് സോണുകളില്‍ പോലും ഇത്തരം ഹോട്ടലുകളെയും അവിടങ്ങളില്‍ താമസിക്കുന്ന വിനോദസഞ്ചാരികളെയും ബുദ്ധിമുട്ടിക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ബീച്ചുകളില്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ബീച്ചുകളിലുള്‍പ്പെടെ പ്രോട്ടോകോള്‍ പാലിക്കണം. രാത്രി ഒന്‍പതു വരെ ബീച്ചുകളില്‍ പ്രവേശനം ഉണ്ടാകും. അതേസമയം കടകളില്‍ പ്രവേശിക്കാനുള്ള നിര്‍ദേശങ്ങള്‍ക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. അശാസ്ത്രീയ മാര്‍ഗനിര്‍ദേശം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: