ഇന്ന് ക്വിറ്റ് ഇന്ത്യാ ദിന വാര്‍ഷികം. ഭാരത സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസികമായ ഏട്. 1942 ആഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിക്കുമ്പോള്‍ അത് ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ അന്തിമ സമരമായിരുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറകൊള്ളിച്ച ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ മാതൃക വീണ്ടും അനിവാര്യമായിരിക്കുന്നു.
വീണ്ടും ക്വിറ്റ് ഇന്ത്യാ സമരമോ എന്ന് ചോദിക്കാം. ഭാരതത്തെ ഗ്രസിച്ച അടിമത്തം പോലെ ഭീകരവാദം നമ്മുടെ രാജ്യത്തിന് ഭീഷണിയായിരിക്കുന്നു. ആഗോള ഇസ്ലാമിക ഭീകരതയുടെ കണ്ണികള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഇസ്ലാമിക ഭീകരവാദം, ജിഹാദ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് അത്ര രസിക്കില്ല.
വിരമിച്ച ഡിഐജി ലോക് നാഥ് ബെഹ്റ കേരളത്തിലെ ഭീകരവാദ റിക്രൂട്ട്മെന്റിനെക്കുറിച്ച് സ്ഥാനമൊഴിയുന്നതിന് തൊട്ട് മുമ്പായി നടത്തിയ വെളിപ്പെടുത്തല്‍ പലരെയും ഞെട്ടിച്ചു. സമീപകാലത്ത് പുറത്ത് വന്ന തീവ്രവാദ കേസുകളിലെ മലയാളി സാന്നിദ്ധ്യവും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഐ.എസ്.ഐ. എസിന്റെ സ്വാധീനം മലയാളികളിലേക്ക് എത്തിയെന്നത് ഗൗരവതരമാണ്. ഭീകരവിരുദ്ധ പോരാട്ടം കേരളത്തില്‍ പ്രസക്തമാകുന്നത് അങ്ങനെയാണ്. സാംസ്കാരിക നായകരും ഇരുമുന്നണികളും ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുന്നു. ന്യൂനപക്ഷ പ്രീണനം അതിരുവിടുന്നുവെന്ന് എ.കെ. ആന്റണിക്ക് കുറ്റസമ്മതം നടത്തേണ്ടി വന്നു. ഇന്ന് കേരളം ജിഹാദികളുടെ കേന്ദ്രമായി മാറിയിരിക്കുന്നു.
കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ അഫ്ഗാനില്‍ എങ്ങനെ എത്തി എന്ന് ചോദ്യം ലൗജിഹാദ് എന്ന ഭീകരവാദത്തിന്റെ രൂപത്തിലേക്ക് വെളിച്ചം വീശുന്നു. കേരളം ഇന്ന് പുകയുന്ന അഗ്നി പര്വ്വതത്തിന് മുകളിലാണ്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അതിര്‍ത്തി പ്രദേശത്ത് നിന്നും ഭീകരവാദ പരിശീലനം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. ആ അന്വേഷണം എവിടെ വരെയായി? ഇസ്ലാമിക ഭീകരത ഭാരതത്തെ തകര്‍ക്കാന്‍ കച്ചകെട്ടുമ്പോള്‍ ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേശസ്നേഹികള്‍ക്ക് പറയാനുള്ളത് ഭീകരവാദികള്‍ പുറത്തു കടക്കുകയെന്നതാണ്.
ഭീകരതയില്‍ നിന്ന് നാടിനെ മോചിപ്പിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമായി മാറണം. യുവമോര്‍ച്ച ഇന്ന് ആചരിക്കുന്ന ഭീകരവിരുദ്ധ ദിനാചരണം ഇതാണ് ലക്ഷ്യം വെയ്ക്കുന്നത്. ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ പ്രസക്തി ഭീകരതയ്ക്കെതിരായ പോരാട്ടത്തിലൂടെ വീണ്ടും ഓര്‍മ്മിപ്പിക്കപ്പെടുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ രാജ്യം പൊരുതിയതിന് സമാനമായി ഭീകരവാദത്തിനെതിരെയും പോരാട്ടത്തിലും ദേശീയ ജനത ഒന്നിക്കണം.
ലൗ ജിഹാദ് മുതല്‍ നാര്‍ക്കോ ജിഹാദ് വരെ നമ്മുടെ കേരളത്തിലേക്ക് എത്തുമ്പോള്‍ അത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ് എന്ന സന്ദേശമാണ് യുവമോര്‍ച്ച ഇന്ന് ഭീകരവാദ വിരുദ്ധ ദിനാചരണത്തിലൂടെ നല്‍കുന്നത് ക്വിറ്റ് ഇന്ത്യാദിനത്തില്‍ ആഗോള തീവ്രവാദത്തിനെതിരെ യുവമോര്‍ച്ചയുടെ പ്രതിരോധ ജ്വാല എല്ലാ മണ്ഡലങ്ങളിലും ഇന്ന് നടക്കുകയാണ്.
കെ. ഗണേഷ്
യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: