തിരുവനന്തപുരം: 49 വര്‍ഷത്തിനുശേഷം കേരളത്തിലേക്ക് ഒളിമ്പിക് മെഡല്‍ കൊണ്ടുവന്ന ഭാരത്തിന്റെ ഹോക്കി ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷിന് കൈത്തറി മുണ്ടും ഷര്‍ട്ടും സമ്മാനം നല്കാന് തീരുമാനം. കേരള സര്‍ക്കാരിന്റെ കീഴിലുള്ള കൈത്തറി വിഭാഗമാണ് ശ്രീജേഷിന് മുണ്ടും ഷര്‍ട്ടും നല്‍കുന്നത്. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൈത്തറിവസ്ത്രം വീണ്ടും നിര്‍ബന്ധമാക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട് വ്യവസായ മന്ത്രി പി രാജീവ് ഒരു മാധ്യമത്തോട് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ കൈത്തറിവസ്ത്രം വീണ്ടും നിര്‍ബന്ധമാക്കിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
സര്‍ക്കാര്‍, പൊതു-സഹകരണ മേഖല എന്നിവിടങ്ങളിലെ മുഴുവന്‍ ജീവനക്കാരും ബുധനാഴ്ചകളില്‍ ഖാദി അല്ലെങ്കില്‍ കൈത്തറിവസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് നേരത്തേയുണ്ടായിരുന്നു. എന്നാല്‍, അത് വളരെക്കാലം നീണ്ടുപോയില്ല. കോവിഡ് പശ്ചാത്തലത്തില്‍ തകര്‍ന്ന കൈത്തറി മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ ഉത്തരവ് വീണ്ടും പുനഃസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: