കൊച്ചി: കരുവന്നൂര്‍ മോഡല്‍ വായ്പാത്തട്ടിപ്പ് സിപിഎം ഭരിക്കുന്ന അങ്കമാലി പാറക്കടവ് സഹകരണ ബാങ്കിലും. മുന്‍ ഭരണസമിതി പ്രസിഡന്റാണ് സ്വന്തം പേരിലും ഭാര്യയുടെയും മക്കളുടെയും പേരിലും ലക്ഷങ്ങള്‍ ബാങ്കില്‍ നിന്ന് മാനദണ്ഡങ്ങള്‍ ലംഘിച്ച് വായ്പയെടുത്തിരിക്കുന്നത്. മുന്‍ പ്രസിഡന്റ് എം.കെ. പ്രകാശന് 2016ല്‍ ബാങ്കിന്റെ പ്രസിഡന്റായിരിക്കുമ്പോഴാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
എഴുപത്തഞ്ച് ലക്ഷം രൂപ പ്രകാശന്റെ അക്കൗണ്ടിലേക്ക് പലരുടെയും പേരില്‍ എത്തിയിട്ടുണ്ട്. ഇങ്ങനെ സംഘടിപ്പിച്ച പണം കൊണ്ടാണ് ഇയാള്‍ വീടിന് സമീപം ഷോപ്പിങ് കോംപ്ലക്സ് നിര്‍മിച്ചതെന്ന് പറയുന്നു. വസ്തുവിന്റെ മതിപ്പുവില പരിഗണിക്കാതെ ഉയര്‍ന്ന തുകയാണ് പ്രകാശന് വായ്പയായി എടുത്തിരിക്കുന്നത്. കുടുംബക്കാരുടെ പേരില്‍ മാത്രമല്ല ബിനാമി പേരിലും പ്രകാശന് വായ്പയെടുത്തതായി പറയുന്നു. ഒരു വസ്തുവിന്റെ ഈടില്‍ പലരുടെയും പേരില്‍ ബാങ്കില്‍ നിന്ന് വായ്പ നല്‍കിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
സഹകരണ ബാങ്കിന്റെ നിയമാവലി അനുസരിച്ച് ജാമ്യവസ്തുക്കള്‍ പരിശോധിച്ച് ബോധ്യപ്പെടേണ്ട ചുമതല ബാങ്ക് ഭരണസമിതിക്കാണ്. അംഗങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിന് അധികാരപ്പെട്ട ബാങ്ക് ഭരണസമിതി തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്ത് ബാങ്കിന്റെ പണം വായ്പയുടെ പേരില്‍ ഇഷ്ടക്കാര്‍ക്ക് വാരിക്കോരി നല്‍കുകയാണ്.
ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല, ആസ്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടാണ് പാറക്കടവ് സഹകരണ ബാങ്കില്‍ നടന്നിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: