കാബൂള്‍: അഫ്ഗാനില്‍ വീണ്ടും കാടത്ത മതനിയമ അടിച്ചേല്‍പ്പിക്കലുമായി താലീബന്‍. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് യുവതിയെ കാറില്‍ നിന്നും വലിച്ചിറക്കി വെടിവെച്ചുകൊന്നു. അഫ്ഗാനിലെ ബാല്‍ക്ക് ജില്ലയിലാണ് സംഭവം. ഇരുപത്തിയൊന്ന് വയസുമാത്രം പ്രായമുള്ള നസ്നിന് എന്ന യുവതിയെയാണ് മതനിയമം അനുസരിച്ചില്ലായെന്ന പേരില്‍ താലീബാന് തീവ്രവാദികള്‍ വെടിവെച്ചുകൊന്നത്.
സംഭവത്തിനെതിരെ രാജ്യാന്തര തലത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. എന്നാല്‍ തങ്ങളുടെ ആള്ക്കാര് അങ്ങനെ ചെയ്തിട്ടില്ലെന്നാണ് താലീബാന്റെ വാദം. അഫ്ഗാന് ടൈംസിന്റേതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ താലീബാന് വക്താവ് സബീഹുള്ള മുജാഹിദ് തള്ളി.
1996 മുതല്‍ 2000 വരെ അഫ്ഗാനില്‍ ശരിയത്ത് നിയമങ്ങളാണ് താലീബാന് നടപ്പാക്കിയത്. താലീബാന് ഭരണം തിരികെ വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സ്ത്രീകള്‍ അഫ്ഗാനിലെ തെരുവുകളില്‍ തോക്കുകളുമായി പ്രകടനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: