ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെ കാലം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലമാണ്. ഹോക്കിയുടെ മാത്രമല്ല, എല്ലാ തരം കായികഇനങ്ങള്‍ക്കും ഇന്ന് വിശ്വോത്തര പരിശീലന സൗകര്യങ്ങള്‍ ഇന്ത്യയില്‍ തന്നെയുണ്ട്.എന്നാല്‍ കോണ്‍ഗ്രസ് ഭരച്ചിരുന്ന 2011ലെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ സ്ഥിതി എങ്ങിനെയായിരുന്നു? അന്ന് ഇന്ത്യന്‍ ഹോക്കി ടീമിനെ നയിച്ചത് രാജ്പാല് സിംഗായിരുന്നു. അന്ന് കഷ്ടപ്പാടുകളും അവഗണനയും മാത്രമായിരുന്നു ഇന്ത്യയുടെ ഹോക്കി ടീമിന്റെ കൈമുതല്‍. കളിക്കാന്‍ ഷൂസുപോലുമില്ലാത്ത ടീമായിരുന്നു അന്നത്തെ ഇന്ത്യന്‍ ഹോക്കി ടീം.
2004 മുതല്‍ 2014 വരെ ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി മന്മോഹന് സിംഗും കോണ്‍ഗ്രസുമായിരുന്നു. അന്നത്തെ ഹോക്കി ടീമിന്റെ അവസ്ഥ രാജ്പാല് സിംഗിന്റെ വാക്കുകളില്‍ കേള്‍ക്കാം: “ഹോക്കിടീമിലെ അംഗങ്ങള്‍ക്ക് ധരിക്കാന്‍ ഷൂസ് പോലുമില്ലായിരുന്നു. ടീമംഗങ്ങള്‍ക്ക് നല്കപ്പെട്ട കിറ്റ് അങ്ങേയറ്റം നിലവാരമില്ലാത്ത ഒന്നായിരുന്നു.”
അന്ന് ഹോക്കി ടീമിന് അര്‍ഹമായ ബഹുമാനവും നല്‍കിയിരുന്നില്ല. “ക്രിക്കറ്റും ഹോക്കിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. ഞങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ ബഹുമാനം അര്‍ഹിക്കുന്നു. ബഹുമാനം നല്കാന് കഴിയില്ലെങ്കില്‍, അപമാനിക്കാതെയെങ്കിലുമിരിക്കണം. ഹോക്കി ഫെഡറേഷന് ഞങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പരാജയപ്പെട്ടു” അന്നത്തെ ഹോക്കി ടീം ക്യാപ്റ്റനായ രാജ്പാല് സിംഗിന്റെ വാക്കുകള്‍.
അന്ന് ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടാന്‍ പോലും ഇന്ത്യന്‍ ടീമിനാകാത്ത സ്ഥിതിയായിരുന്നു. അതായത് എല്ലാ പ്രതാപവും നഷ്ടമായി ഇന്ത്യന്‍ ഹോക്കി ടീം തകര്‍ന്ന വീണ കാലം. “ലണ്ടന്‍ ഒളിമ്പിക്സിന് പോകണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയില്‍ നടത്താനുള്ള അവകാശം ഇന്ത്യയ്ക്ക് അപ്പോഴേക്കും നഷ്ടമായിക്കഴിഞ്ഞിരുന്നു. ഏറ്റവും ഉയര്‍ന്ന റാങ്കുള്ള എട്ട് ടീമുകളുടെ രാജ്യങ്ങള്‍ക്കാണ് ചാമ്പ്യന്‍സ് ട്രോഫി നടത്താന്‍ അവകാശമുള്ളൂ. ഇന്ത്യയുടെ റാങ്ക് അന്ന് ഒമ്പതാമതായിരുന്നു. ഇന്ത്യയില്‍ ചാമ്പ്യന്‍സ് ട്രോഫി നടത്തിയാല്‍ തീര്‍ച്ചയായും ആതിഥേയര്‍ എന്ന നിലക്ക് ഇന്ത്യയ്ക്കും ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ അര്ഹതയുണ്ടായേനെ. അങ്ങിനെയെങ്കില്‍ ഒരു പക്ഷെ ടൂര്‍ണ്ണമെന്റില്‍ മുന്പിലെത്തിയാല് ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത പൊരുതി നേടാന്‍ കഴിയുമായിരുന്നു”- ക്യാപ്റ്റന്‍ രാജ്പാല് സിംഗ് വിശദീകരിക്കുന്നു.
അന്ന് ഷൂസ് പോലുമില്ലാത്ത ദരിദ്രാവസ്ഥയില്‍ നട്ടംതിരിയുമ്പോഴും മിടുക്കനായ ക്യാപ്റ്റന്‍ രാജ്പാല് സിംഗിന്റെ ഉശിരില്‍ ഇന്ത്യ പാകിസ്ഥാനെ തോല്പിച്ച് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍ ഹോക്കി ഇന്ത്യ പ്രതിഫലമായി പ്രഖ്യാപിച്ചത് എത്രയെന്നോ? വെറും 25,000 രൂപ. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹോക്കി ഇന്ത്യ വെറും 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചതുവഴി ഹോക്കി ഇന്ത്യ താരങ്ങളെ അപമാനിക്കുകയായിരുന്നുവെന്നാണ് രാജ്പാല് സിംഗ് സങ്കടത്തോടെ പറഞ്ഞത്. “എല്ലാതരം പ്രതിബന്ധങ്ങളും തരണം ചെയ്ത് ഇത്രയും അഭിമാനാര്‍ഹമായ കിരീടം നേടിയപ്പോള്‍ അവരെ സ്വീകരിക്കേണ്ടത് ഇങ്ങിനെയല്ല. മാത്രമല്ല, അധികാരികളുടെ അലംഭാവമാണ് ഏറെ വേദനിപ്പിച്ചത്. എല്ലാ ടിമംഗങ്ങളും നിരാശരായി, അങ്ങേയറ്റം അപമാനിക്കപ്പെട്ടു. നമ്മുടെ ദേശീയ ഗെയിംസിന്റെ ദാരുണമായ അവസ്ഥ എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.”- രാജ്പാല് സിംഗിന്റെ മുറിവേറ്റ വാക്കുകളില്‍ അന്നത്തെ ഇന്ത്യന്‍ ഹോക്കിയുടെ എല്ലാ തേങ്ങലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: