കാബൂള്‍: അഫ്ഗാനിസ്ഥാന്റെ പ്രമുഖ കവിയും ചരിത്രകാരനുമായ അബ്ദുള്ള അതിഫിയെ താലിബാന് കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഉറൂസ്ഗാന്‍ പ്രവിശ്യയിലെ ചോറ ജില്ലയിലെ അതിഫിയുടെ വസതിക്ക് പുറത്തായിരുന്നു കൊലപാതകം. പ്രവിശ്യയുടെ ഗവര്‍ണര്‍ മുഹമ്മദ് ഒമര്‍ ഷിര്‍സാദിനെ ഉദ്ധരിച്ച് ടോളോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. താലിബാന്റെ ആയുധധാരികളാല്‍ വസതിക്ക് പുറത്ത് കവി കൊല്ലപ്പെടുകയായിരുന്നുവെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സംഭവത്തെക്കുറിച്ച് താലിബാന് പ്രതികരണം നടത്തിയിട്ടില്ല. താലിബാന്റെ അതിക്രമത്തില്‍നിന്ന് സമൂഹത്തിലെ പ്രമുഖര്‍ക്കുപോലും രക്ഷയില്ല. കാണ്ഡഹാര്‍ പ്രവിശ്യയില്‍ കഴിഞ്ഞയാഴ്ച ഹാസ്യ നടന് കൊല്ലപ്പെട്ടിരുന്നു. ജൂലൈ 22ന് താലിബാന് ഭീകരര്‍ ഖാഷ സ്വാന് എന്നറിയപ്പെടുന്ന നാസര്‍ മുഹമ്മദിനെ വീടിന് പുറത്ത് എത്തിച്ച് വധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: