ലഖ്നോ: തൊഴില്‍ നല്കുന്നതില് രാജ്യത്തിന് മാതൃകയായി ഉത്തര്‍പ്രദേശും മുഖ്യമന്ത്രി യോഗി ആദിത്യനാഥും. അഞ്ചാം വര്‍ഷത്തിലേക്ക് കുതിക്കുന്ന ബിജെപി ഭരണത്തില്‍ 4.5 ലക്ഷം പേര്‍ക്ക് സുതാര്യവും നീതിപൂര്‍വ്വകവുമായ രീതിയില്‍ തൊഴില്‍ നല്‍കിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സ്വജനപക്ഷപാതവും ജാതീയതയുമില്ലാതെയാണ് സര്‍ക്കാര്‍ തൊഴില്‍ നല്‍കിയത്. ക്രമസമാധാനമായാലും സാമ്പത്തിക വികസനമായാലും കോവിഡ് മാനേജ്മെന്റായാലും സജീവനയം പിന്തുടരുന്നതിനാല് തുടര്‍ച്ചയായി വിജയം വരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പുതുതായി പിസിഎസ് പരീക്ഷവഴി 51 പുതിയ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിയമനക്കത്ത് വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു യോഗി ആദിത്യനാഥിന്റെ ഈ വിശദീകരണം.
ഈ ഭരണത്തിന്‍കീഴില്‍ 4.5 ലക്ഷം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്കി. കോടതിയില്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു കേസും അവശേഷിക്കുന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ‘തൊഴില്‍ റിക്രൂട്ട്മെന്റിന്റെ കാര്യത്തില്‍ പുറത്ത് നിന്നും ഒരു ശക്തിയും ഇടപെടേണ്ട കാര്യമില്ല. റിക്രൂട്ട്മെന്റ് പ്രക്രിയ സുതാര്യവും നീതിയുക്തവുമായിരിക്കണമെന്ന് ഞങ്ങളുടെ സര്‍ക്കാര്‍ ഉറപ്പ് വരുത്തി,’ യോഗി വിശദീകരിച്ചു.
താന്‍ അധികാരത്തില്‍ വരുന്ന 2017ന് മുമ്പ് സര്‍ക്കാര്‍ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ മലിനീകരിക്കപ്പെട്ടുവെന്നും യോഗി പറഞ്ഞു. ‘ജാതീയതയും സ്വജനപക്ഷപാതവും സുവ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ മിക്കവാറും നിയമനപ്രശ്നങ്ങള്‍ കോടതി കയറി. കോടതികള്‍ സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ ചെറുപ്പക്കാര്‍ നിരാശരായിരുന്നു,’ യോഗി പറഞ്ഞു. ബോര്‍ഡുകളിലേക്കും കമ്മീഷനുകളിലേക്കുമുള്ള നിയമനങ്ങളിലുമുണ്ടായിരുന്ന അഴിമതി ബിജെപി തുടച്ചുനീക്കി.
‘അധികം വ്യവസായനിക്ഷേപങ്ങള്‍ എത്താതിരുന്ന സംസ്ഥാനം കൂടിയായിരുന്നു ഇത്. ഞങ്ങള്‍ അതിനായി പ്രവര്‍ത്തിച്ചു. പല നിക്ഷേപകരെയും കണ്ടെങ്കിലും മുന്‍സര്‍ക്കാരിന്റെ മോശം പ്രതിച്ഛായ കാരണം അവര്‍ പിന്തിരിഞ്ഞു. ഞങ്ങള്‍ നയങ്ങള്‍ വിശദീകരിച്ചു. ഏകജാലക സംവിധാനത്തെക്കുറിച്ച് പറഞ്ഞു. ഒപ്പം ക്രിമിനലുകള്ക്കെതിരെയെടുത്ത നടപടികള്‍ വ്യക്താക്കി. ഇക്കഴിഞ്ഞ നിക്ഷേപ ഉച്ചകോടിയില്‍ ഇവിടെ 4.68 ലക്ഷം കോടിയുടെ നിക്ഷേപം വന്നു,’ യോഗി പറഞ്ഞു.
ജനതാദര്‍ശന്‍ പരിപാടിയില്‍ ഞങ്ങല്‍ ആളുകളെ നേരിട്ട് കണ്ടു. ആളുകളുടെ പല പ്രശ്നങ്ങളും പൊലീസ് സ്റ്റേഷന്, തഹ്സീല്‍ തലങ്ങളില്‍ പരിഹരിക്കപ്പെട്ടു. ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്ന് പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്ന സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാരോട് അദ്ദേഹം ഉപദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: