സാന്‍ ജോസ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെഎച്ച്എന്‍എ)യുടെ ദേശിയ കണ്വന്ഷന് മുന്നോടിയായുള്ള ശുഭാരംഭത്തിന് സിലിക്കണ്‍ വാലിയിലും മികച്ച തുടക്കം. സാന്‍ ഫ്രാന്‍സിസ്ക്കോ, സാന്‍ ജോസ് മേഖലകളിലെ പ്രമുഖരുടെ കൂട്ടായ്മയില്‍ കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ.സതിഷ് അമ്പാടി മുഖ്യാതിഥിയായി പങ്കെടുത്തു.
പടിഞ്ഞാറന്‍ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത് കണ്‍വന്‍ഷനാണ് അരിസോണയിലേത് എന്നും അതിനാല്‍ ഈ മേഖലയില്‍ നിന്ന് പ്രാതിനിധ്യം കൂടുതല്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും മികച്ച ഒരുക്കങ്ങളാണ് അരിസോണയില്‍ കണ്‍വന്‍ഷനായി നടത്തിയിരിക്കുന്നത്. സതിഷ് അമ്പാടി പറഞ്ഞു.
കെഎച്ച്എന്‍എ ഡയറക്ടര്‍ ബോര്‍ഡ് അംഗം രവി ശങ്കര്‍, സജീഷ് രാമചന്ദ്രന് ( എന്‍എസ്എസ് ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയ), സുനില്‍ നായര്‍( എന്‍എസ്എസ് ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയ), മനോജ് എബ്രാന്തിരി, ഡോ അജിത് നായര്‍, മനേജ് പിള്ള, തുടങ്ങിയവര്‍ പങ്കെടുത്തു.
സിലിക്കണ്‍ വാലി മേഖലയിലെ ഹൈന്ദവ സംഘടനാ നേതാക്കളായ ഗോപകുമാര്‍(എച്ച് എസ് എസ്), ബാലകൃഷ്ണന്, സുധീര്‍ നമ്പ്യാര്‍ തുടങ്ങിയവരുമായി സതിഷ് അമ്പാടി കൂടിക്കാഴ്ച നടത്തി. കെഎച്ചഎന്‍എ സൂപ്പര്‍ സിംഗര്‍ പരിപാടിയിലെ മത്സരാര്‍ത്ഥികള്‍ കുടുംബസമേതം പങ്കെടുത്തു.നിരവധി കുടുംബങ്ങള്‍ കണ്‍വന്‍ഷനിലേക്ക് രജിസ്ട്രഷന് നടത്തി.
2021 ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ അരിസോണ ഗ്രാന്റ് റിസോര്‍ട്ടിലാണ് കണ്വന്ഷന്. പൊതുസമ്മേളനം, ആദ്ധ്യാത്മിക പ്രഭാഷണം, സാംസ്കാരിക സമ്മേളനങ്ങള്‍, സദ്സംഗങ്ങള്‍,സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രര്‍ ചെയ്യാനും www.namaha.org സന്ദര്‍ശിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: