ആലപ്പുഴ: കൈനകരിയില്‍ സിപിഎം നേതാക്കളുടെ മര്‍ദ്ദനമേറ്റ ഡോക്ടറെ അവഹേളിച്ച് സിപിഎം. രൂക്ഷ വിമര്‍ശനമാണ് ഡോക്ടര്‍ ശരത്ചന്ദ്രബോസിനെതിരെ സിപിഎം കൈനകരി പഞ്ചായത്ത് സബ് കമ്മിറ്റി കണ്‍വീനര്‍ എ.ഡി കുഞ്ഞച്ചന് ഉയര്‍ത്തുന്നത്.
കഴിഞ്ഞ 24ന് കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകളുടെ മുന്‍ പ്രസിഡന്റും 85 വയസ്സിലധികം പ്രായമുളള പി. കെ കമലാസനെ പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശാനുസരണം വാക്സിന് എടുക്കാന്‍ കയറ്റിവിട്ടതിന്റെ പേരില്‍ ഡോക്ടര്‍ പ്രകോപിതനാകുകയും ജെഎച്ച്ഐയുടെ കയ്യിലെ രജിസ്ട്രേഷന് രജിസ്റ്റര്‍ തട്ടിയെടുത്ത് കുത്തിവരച്ച് ഉദ്ദ്യോഗസ്ഥന്റെ മുഖത്തേക്ക് വലിച്ചെറിയുകയും ചെയ്തു. കൂടാതെ രജിസ്ട്രേഷന് കൗണ്ടറിലെ പാസ്വേര്ഡ് മാറ്റി വാക്സിനേഷന് തടസ്സപ്പെടുത്തി.
പട്ടികജാതിക്കാരനായ പ്രസിഡന്റിനെ അംഗീകരിക്കാന്‍ ഡോക്ടര്‍ തയ്യാറായിരുന്നില്ല. ഈ അസംതൃപ്തി പലഘട്ടങ്ങളിലും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. മദ്യപിച്ച് വരുന്നത് പലതവണ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടി എടുക്കാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല. അനുവദിക്കപ്പെട്ട വിതരണം ചെയ്യാതെ പൂഴ്ത്തിവച്ച് നശിപ്പിച്ച ഡോക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും കുഞ്ഞച്ചന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: