കണ്ണൂര്‍: മാനസയെ കൊലപ്പെടുത്താന്‍ രഖിലിന് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്നാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്. കൂടുതല്‍ അന്വേഷണത്തിനായി കേരള പൊലീസ് അടുത്ത ദിവസം ബീഹാറിലേക്ക് പോകും. ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.
മാനസയുടെ ശിരസ്സിനോട് തോക്ക് ചേര്‍ത്ത് വെച്ചാണ് രഖില്‍ വെടിവെച്ചത്. ഇക്കാര്യത്തില്‍ രഖിലിന് പരിശീലനം ലഭിച്ചിട്ടുള്ളതായും പറയുന്നു. ഈ പരിശീലനം ആര് നല്‍കിയെന്ന കാര്യവും പരിശോധിക്കും.
തോക്ക് സംഘടിപ്പിക്കാന്‍ ജൂലായ് 12ന് രഖില്‍ ബീഹാറില്‍ പോയി. സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ബീഹാറിലെ ഉള്‍പ്രദേശത്ത് തോക്ക് സംഘടിപ്പിക്കാനായി തങ്ങിയെന്നും പറയുന്നു. ഒരു അതിഥി തൊഴിലാളിയായും രഖിലിന് ബന്ധമുള്ളതായി പറയുന്നു. ഇക്കാര്യത്തില്‍ പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ഗോവിന്ദന് പറഞ്ഞു. എട്ടൂ ദിവസത്തോളം രാഖില്‍ കേരളത്തിന് പുറത്ത് തങ്ങിയതായി വിവരമുണ്ട്. രാഖില്‍ ഇക്കാലയളവില്‍ തോക്ക് വാങ്ങാനും വെടിവെയ്പ് പരിശീലിക്കാനും ചെലവിട്ടുവെന്നാണ് സംശയം. മാനസയ്ക്കെതിരെ വെടിയുതിര്‍ത്തതില്‍ ഒരു വെടിയുണ്ട മാത്രമാണ് ഉന്നം തെറ്റിയത്. അതിനാല്‍ത്തന്നെ പരിശീലനം നേടിയ ശേഷമാണ് തോക്ക് ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
സംസ്കാരച്ചടങ്ങളുടെ ഭാഗമായി മാനസയുടെ വീട്ടില്‍ എത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഞായറാഴ്ച മാനസയുടെയും രഖിലിന്റെയും മൃതദേഹങ്ങള്‍ അവരവരുടെ വീടുകളില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: