ടോക്കിയോ: നിലവിലെ ചാമ്പ്യന്മാരായ ബ്രസീലും ആതിഥേയരായ ജപ്പാനും ഒളിമ്പിക് പുരുഷ ഫുട്ബോളിന്റെ സെമിഫൈനലില്‍ കടന്നു. അതേമസയം ഐവറി കോസ്റ്റ്്് പുറത്തായി.
ഈജിപ്ത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ സെമിഫൈനലില്‍ കടന്നത്. മുപ്പത്തിയേഴാം മിനിറ്റില്‍ മാതേവുസ് കുന്‍ഹയാണ് വിജയഗോള്‍ നേടിയത്.
ആതിഥേയരായ ജപ്പാന് ഷൂട്ടൗട്ടില്‍ വിധിയെഴുതിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ ജേതാക്കളെ നിശ്ചയിച്ചത്.
അധികസമയത്തേക്ക് നീണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിനോട് രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോറ്റാണ് ഐവറി കോസ്റ്റ് പുറത്തായത്. സ്്പാനിഷ് താരം റാഫാ മിറിന്റെ ഹാട്രിക്കാണ് ഐവറി കോസ്റ്റിന് പരാജയം സമ്മാനിച്ചത്.
ഒമ്പത്് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച്് മെക്സിക്കോയും സെമിയില്‍ കടന്നു. മൂന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് മെക്സിക്കോ വിജയിച്ചത്. സെമിഫൈനല്‍ മത്സരങ്ങള്‍ ഈ മാസം മൂന്നിന് നടക്കും. ആദ്യ സെമിയില്‍ ബ്രസീലും മെക്സിക്കോയും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ജപ്പാന് സ്പെയിനെ എതിരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: