ന്യൂദല്‍ഹി: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മൂലം സമാനമായ അവസ്ഥയിലുള്ള ഹിന്ദുക്കളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന വാദവുമായി സനാതന്‍ വേദിക് ധര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചു. സംഘടനയുടെ ആറ് പ്രവര്‍ത്തകരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
രാജ്യത്തെ മുസ്ലിം ജനതയെ പ്രത്യേക വിഭാഗക്കാരായി കാണേണ്ടതില്ല എന്നും സംഘടന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മുഴുവന്‍ മുസ്ലിം വിഭാഗവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരല്ലെന്നും അവര്‍ പറഞ്ഞു.
അതിനാല്‍ പിന്നാക്കക്കാര്‍ക്ക് ലഭിക്കേണ്ട ക്ഷേമപദ്ധതികള്‍ ഏതെങ്കിലും ഒരു മതത്തിന് വേണ്ടി, പ്രത്യേകമായി നടപ്പാക്കരുതെന്നും അഭിഭാഷകന് വിഷ്ണുശങ്കര്‍ ജെയിന് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. നിമയവാഴ്ചയാല് ഭരിക്കപ്പെടുന്ന ഒരു സമൂഹമെന്ന നിലയില്‍ മുസ്ലിം സമുദായത്തിന്റെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ നില ഭരണകൂടത്തിന് അനുകൂലമായ ഒന്നും ഉണ്ടാക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഭരണഘടനയുടെ 14ാം വകുപ്പ് പ്രകാരം നിയമത്തിന് മുന്നില്‍ സമത്വമോ തുല്യമായ നിയമസംരക്ഷണമോ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമുണ്ടെന്നും ഇന്ത്യയിലെ മുഴുവന്‍ മുസ്ലിം വിഭാഗവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരല്ലെന്നും അവര്‍ പറഞ്ഞു.
മുസ്ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നിലയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാറിനെ ചെയര്‍മാനാക്കി ഉന്നതതല സമിതി രൂപീകരിച്ചുകൊണ്ട് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ ഓഫീസില്‍ നിന്നും പുറപ്പെടുവിച്ച 2005 ലെ വിജ്ഞാപനത്തെയും ഹര്‍ജി ചോദ്യം ചെയ്തു. വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: