ന്യൂദൽഹി: കടല്‍ക്കൊല കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ ഏഴ് മല്‍സ്യത്തൊഴിലാളികള്‍ സുപ്രീംകോടതിയെ സമീപിച്ചു. സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയെ സമീപിച്ചത്.
നഷ്ടപരിഹാര വിതരണം സ്റ്റേ ചെയ്യണമെന്നും പരിക്കേറ്റ മല്‍സ്യത്തൊഴിലാളികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പരിക്കേറ്റ തങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് മല്‍സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചിരുന്നു. 10 കോടി രൂപ നഷ്ടപരിഹരം നല്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, സോളിസിറ്റര്‍ ജനറല്‍ മറ്റൊരു കോടതിയില്‍ ആയിരുന്നതിനാല്‍ ഹര്‍ജിയില്‍ ഇന്ന് വാദം കേട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: