കൊച്ചി: ഇടതുമുന്നണി കൊച്ചി കോര്‍പ്പേറഷന്‍ ഒരു പരീക്ഷണശാലയാക്കുകയാണ്. വ്യക്തമായ ധാരണപോലും ഇല്ലാതെ യാതൊരും യോഗ്യതയും ഇല്ലാത്ത കമ്പനിക്ക് ബ്രഹ്മപുരം മാലിന്യസംസ്‌കരണത്തിന് കരാര്‍ നല്‍കിയിരിക്കുന്നത് വലിയൊരു അഴിമതിയുടെ തുടക്കമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍.
കൊച്ചി കോര്‍പ്പറേഷന്റെ മാലിന്യസംസ്‌കരണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്‌ഐഡിസി നാലുപ്രവാശ്യമാണ് ടെണ്ടര്‍ വിളിച്ചത്. ഇതില്‍ മൂന്നാമത്തെ ടെണ്ടില്‍ സോന്റാ ഇഫ്രാടെക്കും പങ്കെടുത്തിരുന്നു. അന്ന ഈ കമ്പനിക്ക് യോഗ്യതയില്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു. അന്നിട്ടാണ് ഉന്നത ഇടപെടലോടെ വൈക്കം വിശ്വന്റെ ഉടമസ്ഥതയിലുള്ള സോന്റാ ഇഫ്രാടെക് കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. മൂന്നുവര്‍ഷത്തില്‍ 25 കോടി ടേണോവര്‍ ഉള്ള കമ്പനികള്‍ക്ക് മാത്രമമേ കരാര്‍ നല്‍കിയൂള്ളൂ എന്നായിരുന്നു മാനദണ്ഡം. സോന്റാ ഇന്‍ഫ്രാടെക്കിന് കരാര്‍ നല്‍കുന്നതിനുവേണ്ടി മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയാണ് കരാര്‍ നല്‍കിയത്. ബയോ മാലിന്യ സംസ്‌കാരണത്തിന് സുപ്രീംകോടതി അഭിനന്ദിച്ച കമ്പനിയെ വരെ പുറന്തള്ളിയാണ് അഴിമതി നടത്തിയിരിക്കുന്നത്. സോന്റാ എങ്ങനെയാണ് മാലിന്യം സംസ്‌കരിക്കുന്നതെന്ന് പോലും കോര്‍പ്പറേഷന് ധാരണയില്ല. ഇപ്പോള്‍ ട്രീന്‍ട്രിബ്യൂണിലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അടിയന്തരമായി താല്‍ക്കാലിക പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ട്രീന്‍ട്രിബ്യൂണിലിന്റെ മറവില്‍ തിടുക്കത്തില്‍ അജണ്ട കൊണ്ടുവന്ന് അഴിമതിക്ക് വേണ്ടി പാസാക്കി യെടുക്കാനുള്ളള ശ്രമം ആണ് ഇപ്പോള്‍ നടക്കുന്നത്.
പത്ത് വര്‍ഷം തുടര്‍ച്ചയായി കോര്‍പ്പറേഷന്‍ ഭരിച്ച യുഡിഎഫിന് ഈ വിഷയത്തില്‍ കോര്‍പ്പറേഷന് കുറ്റുപ്പെടുത്താനുള്ള അര്‍ഹതയില്ല. 2015 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ പിപിപി മാതൃകയില്‍ പ്രതിദിനം 300 ടണ്‍ സംസ്്ക്കരണശേഷിയുള്ള പുതിയ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ് ബ്രഹ്മപുരത്ത് സ്ഥാപിക്കുമെന്നാണ് പറഞ്ഞത്. 1800 ഡിഗ്രി സെല്‍ഷ്യസ് ഉന്നത താപനിലയില്‍ ചൂടാക്കി പ്ലാസ്മ ഗ്യാസിഫിക്കേഷന്‍ രീതിയില്‍ ഖരമാലിന്യം സംസ്‌ക്കരിക്കുന്നതിലൂടെ ലഭിക്കുന്ന ഊര്‍ജ്ജം വൈജ്യുതി ഉല്‍പ്പാദനത്തിന് ഇപയോഗിക്കാമെന്നുമാണ് അന്നത്തെ മേയര്‍ ടോമി ചമ്മിണി അവകാശപ്പെട്ടത്. ഇത് 2015 ആഗസ്റ്റ് 15 നകം ഫാസ്റ്റ് ട്രാക്കില്‍പെടുത്തി പൂര്‍ത്തികരിക്കുമെന്ന് പറഞ്ഞിട്ട് നടന്നില്ല. പിന്നെ ടോമി ചമ്മണിക്ക് എന്ത് ധാര്‍മികതയാണുള്ളത്. കോര്‍പ്പറേഷന്‍ ഭരിച്ചപ്പോള്‍ മാലിന്യസംസ്‌ക്കാരണത്തിന് വേണ്ടി യാതൊന്നും ചെയ്തില്ല. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് വ്യാജമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടനുള്ള നടപടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ബ്രഹ്മപുരത്തെ മാലിന്യസംസ്‌ക്കരണത്തിന് സംസ്ഥാന സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്. പ്രളയക്കാലത്ത് സമീപ ജില്ലകലിലെ അടക്കം മാലിന്യം തള്ളിയത് ബ്രഹ്മപുരത്താണ്. മാലിന്യസംസ്‌കാരണത്തിനായി സംസ്ഥാന സര്‍ക്കാരിന് ലോകബാങ്ക് ഏകദേശം 700 കോടി രൂപയാണ് നല്‍കിയത്. ദയനീയമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കോര്‍പ്പറേഷന് ബയോ മൈനിങ്ങിനുള്ള പകുതി കണ്ടെത്താനാകില്ല. ലോകബാങ്ക് നല്‍കിയ തുകയില്‍ നിന്നും ഇതിനുള്ള പണം കണ്ടെത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കഴിഞ്ഞ കൗണ്‍സില്‍ കാലത്ത് ജിജെ ഇക്കോ പവര്‍ എന്ന കമ്പനിക്കാണ് ആദ്യം കരാര്‍ നല്‍കിയത്. എല്ലാം പ്രവര്‍ത്തനങ്ങളും പൂര്‍ത്തികരിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ജിജെ ഇക്കോപവറിന് ഇതില്‍ പുറത്താക്കി. അതിനുശേഷമാണ് സോന്റാ ഇന്‍ഫ്രടെക്കിന് നല്‍കിയത്. 32 കോടിയുടെ വരെ ലഗസ്സി വേസ്റ്റ് ഏറ്റെടുക്കാമെന്ന് പറഞ്ഞ കമ്പനികളെ പുറന്തള്ളിയാണ് ഇപ്പോള്‍ 54 കോടിക്ക് സോന്റാ ഇന്‍ഫ്രടെക്കിനെ തിരഞ്ഞെടുത്തത്. ബ്രഹ്മപുരത്തെ മാലിന്യത്തിന്റെ കണക്കെടുപ്പ് മദ്രാസ് ഐഐടിയെ കൊണ്ട് നടത്തണമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
ടാക്‌സ് അപ്പീല്‍ കമ്മിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയപ്രശാന്ത്, ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും കൗണ്‍സിലറുമായ സുധാ ദിലീപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: