തിരുവനന്തപുരം: മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് നിയമസഭയില്‍ വീണ്ടും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിചാരണ വിചാരണയുടെ വഴിക്ക് നടക്കുകയാണ് ചെയ്യുക. കേസില്‍ പ്രതിയായി എന്നതു കൊണ്ട് മാത്രം ഒരാള്‍ മന്ത്രിയാവാന്‍ പാടില്ല എന്ന നിലപാട് യുഡിഎഫിനുണ്ടോ എന്നത് അങ്ങേയറ്റം ആശ്ചര്യകരമായ കാര്യമാണ്. അത്തരമൊരു നിലപാട് പൊതുവില്‍ നമ്മുടെ നാട് അംഗീകരിച്ചിട്ടില്ല. സുപ്രീം കോടതി വിധിയെ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണെന്ന് എന്ന മട്ടില്‍ ഇന്നലെത്തന്നെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് പറയുകയുണ്ടായി. സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി വിധിക്കെതിരെയല്ല. കേസിനെ കോടതിയില്‍ വെച്ച് നിയമപരമായി നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം വച്ചു. ചോദ്യോത്തരവേള മുതല്‍ തന്നെ പ്രതിഷേധിച്ച പ്രതിപക്ഷം ഇന്നത്തെ സഭാ നടപടികള്‍ ബഹിഷ്കരിച്ചു. ശിവന്‍കുട്ടിയുടെ രാജി ആവശ്യമാണ് വിഡി സതീശന് ഇന്നും സഭയില്‍ ഉന്നയിച്ചത്. ശിവന്‍കുട്ടി രാജിവെക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് നിഷേധാത്മകമാണെന്ന് വിഡി സതീശന് പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരായ പരമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷം നിയസസഭ ബഹിഷ്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: