ന്യൂദല്‍ഹി: ഭാരോദ്വഹനത്തില്‍ ടോക്യോ ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടിയ മീരാബായി ചാനുവിന്റെ ഒരു ചിത്രം കണ്ടതിന് ശേഷം നടന് മാധവന് മിണ്ടാട്ടം മുട്ടിയ മട്ടാണ്. ചാനു വീട്ടില്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് മാധവനെ നിശ്ശബ്ദനാക്കിയത്.
മണിപ്പൂരിലെ വീട്ടിലാണ് ചാനു വെറും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത്. ചാനുവിന്റെ ലളിതജീവിതത്തിന്റെ ഈ ചിത്രം നടന് മാധവന് ട്വിറ്ററില്‍ പങ്കെവെച്ചു. അടുക്കളയിലെ നിലത്തിരുന്നതാണ് ചോറും കറിയും മറ്റ് രണ്ട് പേരോടൊപ്പം കഴിക്കുന്നത്. ക്യാമറയില്‍ നോക്കുന്നവെങ്കിലും ചാനുവിന്റെ ശ്രദ്ധ ഭക്ഷണം കഴിക്കുന്നതില്‍ തന്നെ.
കുട്ടിക്കാലത്ത് ദൂരെയുള്ള കാട്ടില്‍ വിറകുശേഖരിക്കാന്‍ പോകുന്ന കുട്ടിയായിരുന്നു ചാനു. അന്ന് ഭാരമുള്ള വിറകുകെട്ടുകള്‍ അനായാസം ഉയര്‍ത്തി കിലോമീറ്ററുകളോളം കുന്ന് കയറിയിറങ്ങി വീട്ടിലെത്തിച്ചതാണ് ചാനുവിലെ വെയ്റ്റ്ലിഫ്റ്ററെ ഉണര്‍ത്തിയതെന്ന് പറയുന്നു.
‘ഇത് സത്യമാവാന്‍ വഴിയില്ല…എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല…’- ചാനുവിന്റെ അടുക്കള ചിത്രം കണ്ട് അവിശ്വസനീയതയോടെ നടന് മാധവന് ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: