ആലപ്പുഴ; രണ്ടായിരത്തി ഒരുനൂറാമാണ്ടോടെ മനുഷ്യായുസ്സ് 140 വര്‍ഷമാകുമെന്ന് പഠനങ്ങളും ചരിത്രവും തെളിയിക്കുന്നതായി തിരുവനന്തപുരം കിംസ് ആശുപത്രി സ്ഥാപക ഡയറക്ടര്‍ ഡോ. ജി. വിജയരാഘവന്.1900ത്തില്‍ ഭാരതീയരുടെ ആയുര്‍ദൈര്‍ഘ്യം ശരാശരി 35 വയസ്സായിരുന്നു. 2000 മാണ്ടോടെ ഇത് ഇരട്ടിച്ച് 70 വയസ്സായി. മെഡിക്കല്‍,ആരോഗ്യ, ഭക്ഷ്യ സുരക്ഷാ രംഗങ്ങളില്‍ വന്ന വിപ്ലവകരമായ മുന്നേറ്റങ്ങളാണ് ഇത് സാധ്യമാക്കിയത്. നമ്മള് നേരിടുവാന്‍ പോകുന്ന വെല്ലുവിളി ഈ പ്രായമേറുന്ന ജനതയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്ഡി കോളേജ് ജന്തുശാസ്ത്ര പീന-ഗവേഷണ വിഭാഗം സംഘടിപ്പിക്കുന്ന പ്ലാറ്റിനം ജൂബിലി ആരോഗ്യ വെബിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്തുശാസ്ത്ര വകുപ്പ് മേധാവി ഡോ.മീനാ ജനാര്ദ്ദനന് അദ്ധ്യക്ഷനായി. കോളേജ് മാനേജര്‍ പി. കൃഷ്ണകുമാര്‍ ഈ വര്‍ഷം ജന്തുശാസ്ത്ര വകുപ്പില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ രൂപരേഖ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. പി. ആര്. ഉണ്ണികൃഷ്ണ പിള്ള, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഈ. കൃഷ്ണന് നമ്പൂതിരി, ഐക്യുഎസി കോഓര്‍ഡിനേറ്റര്‍ ഡോ. പി. എസ്. പരമേശ്വരന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്പാറ്റിനം ജൂബിലി കോഓര്‍ഡിനേറ്റര്‍ ഡോ. ജി. നാഗേന്ദ്ര പ്രഭു സ്വാഗതവും, ആരോഗ്യ വെബിനാര്‍ പരമ്പര കോഓര്‍ഡിനേറ്റര്‍ പ്രൊഫ. എസ്. നിഷാ റാണി നന്ദിയും പറഞ്ഞു. ആരോഗ്യ രംഗത്തെ നൂതന വിഷയങ്ങളെ ആസ്പദമാക്കിയുള്ള വെബിനാറുകള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: