തിരുവനന്തപുരം: രോഗ വ്യാപനം കൂടുന്നതിലുള്ള വിമര്‍ശനങ്ങള്‍ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാര്‍ നടത്തിയ ‘വാക്സിന് ക്ഷാമ നാടകം’ തകര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് മാത്രം കേരളത്തിന് കൈമാറിയത് 9.73 ലക്ഷം വാക്സിന് ഡോസുകളാണ്. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തന്നെയാണ് കേരളത്തിന് പത്തുലക്ഷത്തോളം വാക്സിന് ലഭിച്ചതായി അറിയിച്ചത്.
8,97,870 ഡോസ് കോവിഷീല്‍ഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 5 ലക്ഷം കോവീഷീല്‍ഡ് വാക്സിന് സന്ധ്യയോടെ എത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളത്ത് 1,72,380 ഡോസ് കോവിഷീല്‍ഡ് വാക്സിനും കോഴിക്കോട് 77,220 ഡോസ് കോവീഷില്‍ഡ് വാക്സിനും എത്തിയിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കോവീഷീല്‍ഡ് വാക്സിന് രാത്രിയോടെ എത്തുന്നതാണ്.
കൊറോണ വ്യാപനം കേരളത്തില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിനേഷന് ഡ്രൈവ് വേഗത്തിലാക്കാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്കി. ഇളവുകളില്‍ വിട്ടുവീഴ്ച വരുത്തരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ രോഗവ്യാപനം രൂക്ഷമാകുകയാണ്. ഇന്ന് 22,056 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ശതമാനമാണ്. ഇന്ന് 131 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കു പ്രകാരം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ16,457 ആയി.
മലപ്പുറത്താണ് ഏറ്റവുംകൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 3931 പേര്‍ക്ക് ഇന്ന് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചു. ബക്രീദ് പ്രമാണിച്ച് നല്കിയ ഇളവുകള്‍ കാരണമാണ് ജില്ലയില്‍ രോഗവ്യാപനം ഇത്രയ്ക്ക് രൂക്ഷമയതെന്നാണ് ഉയരുന്ന വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: