രാഘവേന്ദ്ര പി. തിവാരി
വൈസ് ചാന്‍സലര്‍, കേന്ദ്രീയ സര്‍വകലാശാല, പഞ്ചാബ്
വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം സ്വഭാവ രൂപീകരണം, മാനുഷിക മൂല്യങ്ങളുടെ പോഷണം, ആത്മീയ അടിത്തറയോടു കൂടിയ ശാസ്ത്രീയ നിലപാടുകളുടെ വികസനം, അനിശ്ചിതമായ ഭാവിയെ നേരിടാനുള്ള ആത്മവിശ്വാസ നിര്‍മാണം എന്നിവയ്ക്കൊപ്പം മാന്യത, ആത്മാഭിമാനം, സ്വാശ്രയ ബോധം എന്നിവയുടെ വളര്‍ച്ചയുമാണ് എന്ന് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുള്‍ കലാം ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി. നമ്മുടെ യുവാക്കളുടെ മനസില്‍ ഈ ഗുണങ്ങള്‍ ഉറപ്പിക്കുന്നതിനും, അവരെ അനുയോജ്യമായ തരത്തില്‍ സാമൂഹികവും സാമ്പത്തികവുമായി ആഗോളതലത്തില്‍ മത്സരാധിഷ്ഠിതരാക്കുന്നതിനും അങ്ങിനെ ഭൂമിശാസ്ത്രപരമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനും ഇന്ത്യയുടെ പഠന സമ്പ്രദായത്തില്‍ അടിയന്തര പരിഷ്കാരങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതു സംഭവിക്കണമെങ്കില്‍ മനുഷ്യരുടെ ശരീരത്തിനും മനസിനും ആത്മാവിനും ഗുണപരമായ പോഷണം നല്‍കുന്നതിനും ആഗോള സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനും മറ്റു മാനുഷിക ഘടകങ്ങളെ സമ്പുഷ്ടമാക്കുന്നതിനും ഉയര്‍ന്ന സ്ഥാനങ്ങളിലെത്താന്‍ സാധിക്കുന്ന സാംസ്കാരിക ചര്‍ച്ചകളിലേയ്ക്ക് നയിക്കുന്നതിനും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനു സാധിക്കണം. ഈ സാഹചര്യത്തിലാണ് ഒരു വര്‍ഷം മുമ്പ് 2020 ജൂലൈ 29 ന് ഇന്ത്യ ഗവണ്മെന്റു പ്രഖ്യാപിച്ചതും സര്‍വമാന പരിണാനത്മക നവീകരണങ്ങളെയും ഉള്‍ക്കൊള്ളുന്നതുമായ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി2020) നടപ്പിലാക്കുന്നത് എല്ലാത്തിനുമുപരി സുപ്രധാനമാകുന്നത്. യഥാര്‍ത്ഥത്തില്‍ ദേശീയ വിദ്യാഭ്യാസ നയം 2020 കേവലം ഒരു രേഖ മാത്രമല്ല, അതിനുമുപരി വിദ്യാഭ്യാസ വ്യവസ്ഥാ നവീകരണത്തിലൂടെ രാഷ്ട്ര നിര്‍മ്മാണത്തിനു വേണ്ടി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുള്ള സ്വയം സമര്‍പ്പണമാണ് അത്.
തുല്യവും പ്രാപ്തവും വിശാലവുമായ പഠനാവസരങ്ങളിലധിഷ്ഠിതമായ ആജീവനാന്ത വിജ്ഞാനസമ്പാദന സമൂഹത്തെയാണ് വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടു വയ്ക്കുന്നത്. അക്കദമിക്ക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് അഥവ എബിസി, വൈവിധ്യമാര്‍ന്ന പാഠ്യക്രമങ്ങളും സ്ഥാപനങ്ങളും തെരഞ്ഞെടുക്കുന്നതിനു വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു. ഇത് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും സമ്പാദിക്കുന്ന ഡിജിറ്റല്‍ രീതിയില്‍ ശേഖരിച്ച അക്കാദമിക് ക്രെഡിറ്റുകള്‍ വഴിയാണ്. ഇവര്‍ പാഠ്യപദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായ ക്രെഡിറ്റുകള്‍ ആര്‍ജ്ജിച്ച് സ്വരൂപിക്കുമ്പോള്‍ ബിരുദം ലഭിക്കും. ബഹുവിധ പ്രവേശനത്തിനും നിര്ഗമനത്തിനുമുള്ള സാധ്യത പഠിതാക്കളുടെ വൈവിധ്യമാര്‍ന്ന സംഘങ്ങളുടെ പഠനാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നു. ശക്തമായ നൈപുണ്യ വികസന ഘടകങ്ങളോടു കൂടിയ പാഠ്യസംവിധാന ചട്ടക്കൂടിലെ വൈവിധ്യം, വേര്തിരിച്ചുള്ളതും അസാന്ദര്‍ഭികവുമായ പഠന വ്യവസ്ഥയ്ക്കുപരി, സാന്ദര്‍ഭിക സമഗ്ര അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. പഠനം രസകരമാക്കുന്നതിനും ഉയര്‍ന്ന നിലയില്‍ ചിന്തിക്കാനുള്ള കഴിവുകള്‍ വികസിക്കുന്നതിനും അനുഭവപരമായ പഠന ബോധന രീതിയാണ് മുന്നോട്ടു വച്ചിരിക്കുന്നത്. അതായത് ചര്‍ച്ച വാദപ്രതിവാദം തര്‍ക്കം, വിശദീകരണം, പാഠ്യ പ്രവര്‍ത്തനം, പദ്ധതി പ്രബന്ധം ഇന്റേണ്‍ഷിപ്പ് കേസ് സ്റ്റഡി, പഠനയാത്രാധിഷ്ഠിത കൂട്ടു പഠനം, ഫല്പ്പ് ചാര്‍ട്ടും മറ്റു രീതികളും ഉപയോഗിച്ചുള്ള മിശ്രണ ബോധന സമീപനം തുടങ്ങിയവയാണ് ഇത്.
ഗുണങ്ങളും, നൈപുണ്യവും, ബിരുദ സര്‍ട്ടിഫിക്കറ്റിനുള്ള പഠനങ്ങള്‍ തുടരുമ്പോള്‍ വികസിപ്പിക്കേണ്ട ധാരണകളുമാണ് ബിരുദ ധര്‍മ്മം പഠന ഫലം ഉറപ്പാക്കുന്നത്. ഈ ഗുണങ്ങള്‍ പാഠപുസ്തകങ്ങളുടെയും ക്ലാസ് മുറികളുടെയും സാധ്യതകള്‍ക്കപ്പുറത്തുള്ള മത്സരക്ഷമത വികസിപ്പിക്കുന്നതിനാണ് സഹായിക്കുക. ആഗോളവത്കൃത പൗരന്മാരും, വിജ്ഞാന സമൂഹത്തിലെ കാര്യക്ഷമതയും രാഷ്ട്രത്തിന്റെ സാമൂഹിക സാമ്പത്തിക അവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ പ്രാപ്തിയും ഉള്ള അംഗങ്ങളുമാകുന്നതിന് ഇതു ബിരുദധാരികളെ ചുമതലപ്പെടുത്തുന്നു. പഠനഫലങ്ങള്‍ അളക്കുന്നതിനുള്ള കൃത്യമായ മൂല്യനിര്‍ണയ ഉപാധി വികസിപ്പിക്കുന്നതിനും ഈ നയം ഊന്നല്‍ നല്കുന്നു. ദേശീയ ഭാഷാ തര്‍ജ്ജമ ദൗത്യം വഴി ഇന്ത്യന്‍ ഭാഷകള്‍ക്കിടയിലുള്ള വിജ്ഞാനം പങ്കുവയ്ക്കല്‍, ഭരണ നയ ബന്ധിത വിജ്ഞാനം, വിവിധ ഭാഷകളില്‍ സൂക്ഷിച്ചിരിക്കുന്ന പരമ്പരാഗത വിജ്ഞാനം തുടങ്ങിയവ ഇന്റര്‍നെറ്റിലൂടെ പ്രമുഖ ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാക്കും.ഇതു തീര്‍ച്ചയായും ദേശീയ ബോധം വളര്‍ത്തും.
ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന പരിവര്‍ത്തനാത്മക പരിഷ്കാരങ്ങള്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം കൂടാതെ നടപ്പാക്കുക സാധ്യമല്ല. ശിക്ഷണത്തില്‍ അധ്യാപകരും, പഠനത്തില്‍ വിദ്യാര്‍ത്ഥികളും ഒരു പോലെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരാകണം. ശിക്ഷണപരതയ്ക്കുമപ്പുറമുള്ള ഈ കാലഘട്ടത്തിലേയ്ക്കു വിദ്യാര്‍ത്ഥികളെ കൂട്ടിക്കൊണ്ടു പോകുന്നതിന് സാമൂഹികവും ധാര്‍മ്മികവുമായ ധാരണകളില്‍ അടിസ്ഥാനപരമായ മാറ്റം ആവശ്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥ്പനങ്ങലും നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനു കീഴിലുള്ള പരീക്ഷണ ശാലകളും തമ്മില്‍ വര്‍ധിച്ച തോതിലുള്ള ഇടപെടലുകള്‍ അത്യാവശ്യമാണ്. ഗവേഷണത്തിനുള്ള സ്ഥാപനപരമായ ഊന്നല്‍ മേഖലകള്‍, ഇപ്പോള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും പ്രാദേശികതാ വാദ സങ്കല്പം പ്രോത്സാഹനത്തിന്റെയും ചുറ്റും കറങ്ങുകയാണ്.
സംരംഭകത്വത്തിനും ഊര്‍ജ്ജസ്വലമായ ചിന്തകള്‍ക്കും കാലാനുസൃതമായ നേതൃത്വ ശൈലികള്‍ക്കും ഉല്‍പതിഷ്ണുതയ്ക്കും പരസ്പര ആശയവിനിമയ നൈപുണ്യത്തിനും, വിമര്‍ശനാത്മക ചിന്തകള്‍ക്കും പ്രശ്ന പരിഹാരത്തിനും ഡിജിറ്റല്‍ വൈദഗ്ധ്യത്തിനും ആഗോള നൈപുണ്യ നിര്‍വഹണത്തിനും യഥാര്‍ത്ഥ ജീവിതത്തോളം നീളുന്ന പഠനത്തില്‍ പ്രാധാന്യം കൊടുക്കുമ്പോള്‍ ഇവയെ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളിലേയ്ക്ക് അനുരൂപപ്പെടുത്തുന്നതിനും ആഗോളവത്കൃത ചുറ്റുപാടിലെ അടിയന്തര പഠന സവിശേതയായ എന്തു പഠിക്കണമെന്നതിലുപരി എങ്ങിനെ പഠിക്കണം എന്നും ദേശീയ വിദ്യാഭ്യാസ നയം 2020 അനുശാസിക്കുന്നു.
ദുഷ്കരമെങ്കിലും അനായാസവും, ചലനാത്മകവും, വഴങ്ങുന്നതുമായ കാര്യനിര്‍വഹണ ഭരണവും, സുഗമമായ സംരക്ഷിത നിര്‍വഹണ പദ്ധതിയും ആണ് ദേശീയ വിദ്യാഭ്യാസ നയം 2020 നെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കു നയിക്കുന്നതിന് ഇപ്പോള്‍ ആവശ്യമായിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തെ പൊതുസമൂഹം ഉള്‍പ്പെടെയുള്ള ഗുണഭോക്താക്കളുടെ പടിവാതില്ക്കല് എത്തിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസും വിദ്യാഭ്യാസ മന്ത്രാലയവും, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനും എത്രയോ വട്ടം ദേശീയ ശില്പശാലകള് സംഘടിപ്പിച്ചു കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഇതിനായി ബഹുശിക്ഷണപരവും സമഗ്രവുമായ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസത്തിലെ ഉള്‍ച്ചേരലും സമത്വവും, ഗവേഷണം, നവീകരണവും സ്ഥാനനിര്‍ണയവും, ഉന്നതവിദ്യാഭ്യാസത്തിന്റെ ആഗോള സ്വാധീനത, പ്രചോദിപ്പിക്കുന്നവും ഊര്‍ജ്ജസ്വലരും സമര്‍ത്ഥരുമായ അധ്യാപകര്‍, സമഗ്രമായ ഉന്നത വിദ്യാഭ്യാസ സംവിധാനം, ഭരണവും നിയമ വ്യവസ്ഥകളും, ഇന്ത്യന്‍ വൈജ്ഞാനിക സമ്പ്രദായം, സംസ്കാരം, മൂല്യങ്ങള്‍, എന്നിവയുടെ പ്രചാരണം, സാങ്കേതിക വിദ്യയുടെ ഉപയോഗവും ഏകോപനവും എന്നിങ്ങനെ വിദ്യാഭ്യാസ നയത്തിന്റെ ഒന്‍പതു സുപ്രധാന മേഖലകളെ അടിസ്ഥാനമാക്കി വിശദമായ നിര്‍വഹണ രൂപരേഖ തയാറാക്കിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയവും യുജിസിയും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തി. എന്റെ വീക്ഷണത്തില്‍ നയം നടപ്പാക്കാനുള്ള സമയമായിരിക്കുന്നു. എന്റെ അഭിപ്രായത്തില്‍ അക്കദമിക് ബാങ്ക് ക്രെഡിറ്റും പാഠ്യപദ്ധതി ചട്ടക്കൂടും അടിസ്ഥാനമാക്കിയുള്ള ബഹുശിക്ഷണ പഠനത്തിന്റെ അനന്തര ഫലങ്ങള്‍ 2021 22 അക്കദമിക് വര്‍ഷം മുതല്‍ സാധ്യമാണ്. എന്നാല്‍ ഇതു നടപ്പാക്കുന്നതിനെ കൊറോണ മഹാമാരി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
നയം നടപ്പാക്കുന്നതില്‍ അധ്യാപകരുടെ പങ്ക് അതിനിര്‍ണായകമാണ്. ഇതു വിജയകരമായി നടപ്പാക്കുന്നതിന് വിദ്യാഭ്യാസത്തിന്റെ വികസിക്കുന്ന വ്യവഹാരങ്ങളെ പുണരുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും അവര്‍ കഴിവുള്ളവരാകണം. പാഠ്യപദ്ധതിയുടെ ഉള്ളടക്കത്തില്‍ നവീനവും ഉന്മേഷദായകവുമായ ആശയങ്ങള്‍ നിറയ്ക്കുന്നതിന് അവര്‍ പ്രാപ്തരാകണം, ക്ലാസ് മുറികള്‍ക്കു പുറത്ത് പഠിതാക്കള്‍ക്ക് ആവശ്യമായ സമയം നല്‍കണം, വിദ്യാഭ്യാസത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച് അര്‍ത്ഥവത്തായ സംവാദങ്ങളില്‍ അവരെ ഏര്‍പ്പെടുത്തുകയും പരിഹാരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും വേണം. നിശ്ചലമായ പഠന സ്ഥലങ്ങളെ സജീവ പഠന ഇടങ്ങളാക്കണം. അതിന് സംയോജിതവും പര്യാലോചനാപരവും പ്രവൃത്യുന്മുഖവുമായ ബോധനം അവലംബിക്കണം. വിദ്യാഭ്യാസ അധികാരികള്‍, വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, പൊതു സമൂഹം, മാധ്യമങ്ങള്‍ എന്നിവരുടെ സഹകരണം കൂടി അടിസ്ഥാനമാക്കിയാണ് ഇതിന്റെ വിജയകരമായ നിര്‍വഹണം.
ചുരുക്കി പറഞ്ഞാല്‍ ദേശീയ വിദ്യാഭ്യാസ നയം 2020 സംരക്ഷിക്കുന്നതാണ്, ശ്രദ്ധയുള്ളതാണ്, വിശ്വസനീയമാണ്. മാനവക്ഷേമത്തിനും വിജ്ഞാനത്തിനും ധാര്‍മിക മികവിനും മധ്യേയുള്ള കണ്ണികളുടെ വികസനം ലക്ഷ്യമാക്കുന്നതുമാണ്. രാഷ്ടത്തിന്റെ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പൂര്‍ണ സജ്ജവുമാണ്. ഒരു വര്‍ഷം മാത്രം പ്രായമുള്ള മുട്ടിലിഴയുന്ന ഈ ശിശുവിനെ ശ്രദ്ധയോടെ ശരിയായ സാഹചര്യങ്ങളിലും ഉദ്ദേശ്യശുദ്ധിയിലും യുവത്വത്തിലേയ്ക്കു വളര്‍ത്തിയാല്‍, അതിലൂടെ പ്രതിഷ്ടിക്കപ്പെടുന്ന പരിവര്‍ത്തനാത്മക നവീകരണങ്ങള്‍ നമുക്കു നഷ്ടമായ പുരാതന വിദ്യാഭ്യാസ സമ്പ്രദായത്തെ തിരിച്ചു പിടിക്കുന്നതിനും വിശ്വഗുരവായി ഭാരതത്തെ പുനസ്ഥാപിക്കുന്നതിനും ഭാരത കേന്ദ്രീകൃതമായ യുവത്വത്തെ ഇതു സജ്ജമാക്കും. നവീകരിച്ച പഠന വ്യവസ്ഥയിലൂടെ ആത്മനിര്‍ഭര്‍ ഭാരത സൃഷ്ടിക്കായി ബഹുമാന്യനായ പ്രധാനമന്ത്രിയുടെ ആവേശകരമായ ആഹ്വാനത്തിനു പിന്നില്‍ നമുക്കും അണിനിരക്കാം.
*
പ്രതികരിക്കാൻ ഇവിടെ എഴുതുക: