കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി. കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജികള്‍ പരിഗണിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഒന്ന്, മൂന്ന് സെമസ്റ്ററുകളുടെ മൂന്ന് പരീക്ഷകളാണ് കോടതി റദ്ദാക്കിയത്. ശേഷിക്കുന്ന പരീക്ഷകളും നടത്താനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതേ തുടര്‍ന്ന് നാളത്തെ പരീക്ഷകള്‍ മാറ്റിയതായി സര്‍വകലാശാല അറിയിച്ചു. കോടതിയുത്തരിന്റെ പകര്‍പ്പ് ലഭിച്ചശേഷം അപ്പീല്‍ നല്‍കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: