തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ റബ്കോയുടെ പേരിലും കോടികളുടെ തട്ടിപ്പ് നടത്തിയതായി വിവരം. റബ്കോ ഉത്പ്പന്നങ്ങള്‍ ജില്ലയില്‍ മൊത്ത വ്യാപാരം നടത്തിയിരുന്നത് ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് വഴിയാണ്. ഇത്തരത്തില്‍ ഉത്പ്പന്നങ്ങളുടെ മൊത്ത വ്യാപാരം വഴി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
കരുവന്നൂര്‍ സഹകരണ ബാങ്ക് സൂപ്പര്‍ മാര്‍ക്കറ്റ് വഴി വിതരണംചെയ്ത ഉത്പ്പന്നങ്ങള്‍ക്ക് വ്യാപാരികളില്‍നിന്ന് പരമാവധി തുക പണം വാങ്ങി ഇത് ബാങ്കില്‍ വരവ് വെച്ചിരുന്നില്ല. പണം നല്കിയ വ്യാപാരികള്‍ക്ക് നല്കിയ രസീതും വ്യാജമായിരുന്നു. ബാങ്കില്‍ നടത്തിയ തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് നടത്തിയതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യവും പുറത്തുവന്നിരിക്കുന്നത്.
തട്ടിപ്പുകളെ തുടര്‍ന്ന് ബാങ്ക് കടക്കെണിയിലായതോടെ റബ്കോ ഉത്പന്നങ്ങളുടെ ഇടപാട് നടത്തിയ വ്യാപാരികളോട് പത്തുവര്‍ഷത്തെ ഇടപാടുരേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമര്‍പ്പിക്കാനാകാത്തവര്‍ക്ക് ലക്ഷങ്ങളുടെ കുടിശ്ശിക നോട്ടീസ് അയയ്ക്കുന്നുണ്ട്. റബ്കോ ഉത്പന്നങ്ങള്‍ വാങ്ങിയ വ്യാപാരികള്‍ തിരിച്ചടയ്ക്കാനുണ്ടെന്നു കാണിച്ച് നല്കിയ കണക്കും കിട്ടാനുള്ള യഥാര്‍ത്ഥതുകയും തമ്മില്‍ 13,05,833 രൂപയുടെ വ്യത്യാസമുണ്ട്.
വടക്കാഞ്ചേരി ഓട്ടുപാറ ബസ് സ്റ്റാന്‍ഡിലെ ദുബായ് ഫര്‍ണിച്ചര്‍ സ്ഥാപന ഉടമ ഉമ്മര്‍ഹാജിക്ക് 3,89,350 രൂപ കുടിശ്ശികയുണ്ടെന്നു കാണിച്ച് നോട്ടീസ് കിട്ടി. ഇല്ലാത്ത 14 സ്ഥാപനങ്ങളുടെ പേരില്‍ റബ്കോ ഉത്പന്നങ്ങള്‍ വിറ്റുവെന്ന് കാണിച്ച് 34,34,100 രൂപ തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്
റബ്കോയുടെ കമ്മിഷന് ഏജന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന അനന്തുപറമ്പില്‍ ബിജോയ് മാത്രം സഹകരണബാങ്കില്‍നിന്ന് 35,65,62,577 രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. ഇതിനു പുറമേ ബാങ്ക് മാനേജര്‍ ബിജു കരീമും ബിജോയിയും ചേര്‍ന്ന് 2,02,53,437 രൂപയും തട്ടിയെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: