മലപ്പുറം: യുവ പ്രാതിനിധ്യം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മുസ്ലീം ലീഗ് നേതാക്കളെ യൂത്ത് ലീഗുകാര്‍ ഓഫീസില്‍ പൂട്ടിയിട്ടു. മലപ്പുറം മക്കരപറമ്പിലാണ് സംഭവം. പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമാണ് യുവാക്കളുടെ പ്രതിഷേധത്തിന് ആധാരം.
മുസ്ലീം ലീഗ് പ്രാദേശിക നേതാക്കളെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. യൂത്ത് ലീഗ് പ്രതിനിധിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മന: പൂര്‍വം ഒഴിവാക്കി എന്ന് ആരോപിച്ചാണ് നേതാക്കളെ പൂട്ടിയിട്ടത്.കുറച്ചു പേര് ചേര്‍ന്ന് തീരുമാനമെടുക്കുക, അത് യുവാക്കള്‍ ഉള്‍പ്പെടെ അംഗീകരിക്കുക എന്ന പതിവ് നടപടി നടക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. യൂത്ത് ലീഗ് മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ആവശ്യങ്ങള്‍ പാര്‍ട്ടി പരിഗണിച്ചില്ലെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
അതേസമയം, മക്കരപ്പറമ്പ് പഞ്ചായത്തില്‍ സുഹറാബി കാവുങ്ങല്‍ മക്കരപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. നിലവില്വൈസ് പ്രസിഡന്റാണ് സുഹ്റാബി.സുഹ്റാബി ഇന്ന് തന്നെ ചുമതലയേല്‍ക്കുമെന്നും മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി സൈദ് അബൂ തങ്ങള്‍ വ്യക്തമാക്കി. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദാലി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: