പനജി: ഗോവയിൽ അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ച് മാധ്യമങ്ങളോട് സൂചിപ്പിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ‘ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എല്ലാ മേഖലകളിലും വികസനമുണ്ടായി. ഞങ്ങള്‍ അദ്ദേഹവുമായി മുന്നോട്ടുപോകുന്നു(മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി). ബിജെപിയില്‍ പാര്‍ലമെന്ററി ബോര്‍ഡാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. എന്നാല്‍ മറ്റ് പേരുകളെക്കുറിച്ച് ആലോചിക്കേണ്ട ആവശ്യമില്ല.’- ജെ പി നദ്ദ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് നദ്ദ ഗോവയിലെത്തിയത്. കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് ഗോവയില്‍ വലിയ വളര്‍ച്ച കൈവരിക്കാന്‍ സംസ്ഥാന ഘടകത്തിനായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘മന്ത്രിമാരെയും എംഎല്‍എമാരെയും എംപിമാരെയും വിവിധ തലങ്ങളിലുള്ള പാര്‍ട്ടി നേതാക്കളെയും ഞാന്‍ കണ്ട് വിശദ ചര്‍ച്ച നടത്തി. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എനിക്ക് ശുഭപ്രതീക്ഷയാണുള്ളത്. നാലരവര്‍ഷംകൊണ്ട് ഗോവയിൽ ബിജെപി വലിയ വളര്‍ച്ച നേടി’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 മാര്‍ച്ചിലാണ് മുഖ്യമന്ത്രിയായി സാവന്ത് ചുമതലയേറ്റെടുത്തത്. സര്‍ക്കാരിന്റെ പ്രകടനം നോക്കുമ്പോള്‍ 40 സീറ്റുകളില്‍ 30-ലധികം ഇടങ്ങളില്‍ ബിജെപി വിജയിക്കുമെന്ന് സാവന്ത് വിലയിരുത്തുന്നു. അടുത്ത വര്‍ഷം ഗോവ ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: