കോഴിക്കോട്: വാക്സിന് വില്‍പ്പനച്ചരക്കാക്കിയെന്ന് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സമരം ചെയ്ത അതേ സഖാവ് പെരിന്തല്‍മണ്ണയിലെ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ 780 രൂപയ്ക്ക് വില്പനയ്ക്ക് വെച്ച വാക്സിന് എത്തിയ കാര്യം സന്തോഷപൂര്‍വ്വം സഖാക്കളെ അറിയിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
ഇടതുപക്ഷത്തിന്റെ ട്രേഡ് യൂണിയന് സംഘടനയായ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (സി ഡബ്ല്യു എഫ് ഐ) ദേശീയ ജനറല്‍ സെക്രട്ടറി വി. ശശികുമാറിന്റെ രണ്ട് വ്യത്യസ്ത ഫേസ് ബുക്ക് പോസ്റ്റുകളിലാണ് രണ്ട് വിപരീത നിലപാടുകള്‍ പുറത്തുവന്നത്.
ഇത് കണ്ടപ്പോള്‍ കൂടുതല്‍ ഞെട്ടിയത് ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ തന്നെ.
വി. ശശികുമാര്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 28ന് ചെയ്ത പോസ്റ്റ് ഇതാണ്:
“വാക്സിനെ വില്പനച്ചരക്കാക്കുന്ന കേന്ദ്ര സര്‍ക്കാരിന് എതിരെ സ്വകാര്യകുത്തക കമ്പനികള്‍ക്ക് കൊള്ള ലാഭം കൊയ്യാന്‍ സഹായിക്കുന്ന കേന്ദ്ര തീരുമാനത്തിനും കേന്ദ്ര വാക്സിന് നയത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണി സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ പങ്കാളിയായി. പെരിന്തല്‍മണ്ണ നഗരസഭ കൗണ്‍സിലര്‍ സീന ഷാനവാസും കുടുംബവും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.”
അതേ ശശികുമാര്‍ ജൂലായ് 21ന് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ഇതാണ്:
“EMS ഹോസ്പിറ്റലിൽ, കോവി ഷീൽഡ് വാക്സിൻ എത്തിയ വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു. പ്രാഥമികമായി 6000 ഡോസ് ആണ് കിട്ടിയിട്ടുള്ളത്. GST ഉൾപ്പെടെ630 രൂപ വാക്സിൻ വില 150 രൂപ സർവ്വീസ് ചാർജും കൂട്ടി ആകെ 780 രൂപ യാണ് ഒരു ഡോസിന് ചാർജ് ചെയ്യുന്നത്. 22 ന് വ്യാഴാഴ്ച മുതൽ വിതരണം ആരംഭിക്കുന്നു. സഹായവും പിന്തുണയും അപേക്ഷിക്കുന്നു.”
ആദ്യം ഏപ്രില്‍ 28ന് വാക്സിന് വില്‍പ്പനച്ചരക്കാക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന ചിത്രത്തോടൊപ്പം പോസ്റ്റിട്ട അതേ ശശികുമാര്‍ ജൂലായ് 21 പെരിന്തല്‍മണ്ണയിലെ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ 780 രൂപയ്ക്ക് വാക്സിന് ഉള്ള കാര്യം സഖാക്കളോട് മറ്റൊരു പോസ്റ്റില്‍ സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ശശികുമാറിന്റെ ഈ ഇരട്ടമുഖം കണ്ട സഖാക്കള്‍ തന്നെ ഇതിനെതിരെ ഇട്ട തൊലിയിരിക്കുന്ന പ്രതികരണങ്ങള്‍ താഴെ:
“ഭരിക്കുന്ന പാർട്ടി തന്നെ ഈ കചോടത്തിനു നേരിട്ട് ഇറങ്ങിയ സ്തിതിക്ക് PHC യിലൊക്കെ ഇനി എത്ര ഡോസ് ലഭ്യമാവും എന്ന് കണ്ടറിയണം”
“അല്ല ശശി ഇങ്ങള് അല്ലേ കുറെ നാള് മുന്നേ വാക്സിന് കരിഞ്ചന്തക്ക് എതിരെ സമരം ചെയ്തത്…ഇങ്ങള് ആള് മോഷൂല്ലല്ലോ..”.
“നാട് ഭരിക്കുന്ന സിപിഎം നിയന്ത്രണത്തിൽ ഉള്ള ഇ.എം.എസ് ഹോസ്പിറ്റലിൽ വാക്സിൻ 6000 ഡോസ്. മലപ്പുറത്തെ PHC കളിൽ 100 ഉം 150. എന്തോരം ബിസിനസ് ആണ് ഈ നാട്ടിൽ നടക്കുന്നത്.ഇതിനെതിരെ ശക്തമായ പ്രധിഷേധം ഉണ്ടാവണം. ഈ ചിറ്റമ്മ നയം അടിയന്തിരമായി തിരുത്തണം…പ്രസിഡന്റ്, ആലിപ്പറമ്പ് പഞ്ചായത്ത്…നൗഷാദലി”
“സർക്കാർ നാട്ടുകാരോട് വാക്സിൻ ചലഞ്ച് നടത്തുക,പാർട്ടി വക ആശുപത്രിയിൽ അത് മറിച്ച് വിൽക്കുക,സഖാക്കൾക്ക് മാത്രം സാധ്യമാകുന്ന ഉളുപ്പില്ലായ്മകൾ- ഷംസു മൈത്ര”
“ആദ്യം ഞങ്ങ ഫ്രീ ആയിട്ട് കൊടുക്കുമെന്ന് പറയാ…വാക്സിന് ചെല്ലുംബൊ സ്റ്റോക്കില്ലെന്ന് പറയാ….ഗവൺമെൻ്റിന് കിട്ടാത്ത സ്റ്റോക്ക് പ്രൈവറ്റ് ഹോസ്പിറ്റലുകൾക്ക് കിട്ടുക….എന്നിട്ട് ഫ്രീ ആയിട്ട് കിട്ടാത്തത് കാശ് കൊടുത്താ എല്ലാ പ്രൈവറ്റ് ഹോസ്പിറ്റലിലും കിട്ടുക….ആർക്കും ഒരു സംശയവുമില്ല..ല്ല…ല്ല…ല്ലൊ..ലേ….? നിഷ്കളന്കരേ… വർത്തമാന കാലത്ത് നിങ്ങളിനിയും….അലി സഹീര്‍ ”
ഇങ്ങിനെപ്പോകുന്നു പ്രതികരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: