ന്യൂദല്‍ഹി : സെപ്തംബറോടെ രാജ്യത്ത് 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന് വിതരണം ആരംഭിക്കും. ഇതിനായുള്ള മരുന്ന് പരീക്ഷണം നടത്തി വരികയാണ്. ഓഗസ്റ്റ് അവസാനത്തോടെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചു.
കുട്ടികള്‍ക്കുള്ള വിതരണത്തിനായി ഭാരത് ബയോടെക്കിന്റെ കൊവാക്സിനും, സൈഡസ്കാ ഡില വാക്സിനും വിതരണത്തിന് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള നടപടികള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ബ്രസീല്‍ സര്‍ക്കാരിനെതിരായ അഴിമതി ആരോപണത്തെത്തുടര്‍ന്ന് ബ്രസീലിയന്‍ മരുന്നു കമ്പനികളുമായുള്ള കരാറുകള്‍ ഭാരത് ബയോടെക്ക് റദ്ദാക്കി. ബ്രസീലിന് കൊവാക്സിന് നല്കാന് രണ്ട് കമ്പനികളുമായാണ് ഭാരത് ബയോടെക് ധാരണയില്‍ എത്തിയിരുന്നത്. കൊവാക്സിന് വാങ്ങാന്‍ ആയി ഉണ്ടാക്കിയ കരാറില്‍ ബ്രസീലിയന്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ബ്രസീലിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായ ആന്‍വിസയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഭാരത്ബയോടെക്ക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: