തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസിലെ വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും അന്വേഷണ പരിധിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സഹകരണ വകുപ്പ് മുന്‍ മന്ത്രി എ.സി. മൊയ്തീനും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണ് അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും സുരേന്ദ്രന് ആരോപിച്ചു.
സിപിഎം നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. തട്ടിപ്പ് സംബന്ധിച്ച് എ. വിജയരാഘവന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ പണം എടുത്തുവെന്നാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് നിക്ഷേപകര്‍ പറയുന്നത്. ആലപ്പുഴയിലും പത്തനംതിട്ടയിലും സമാനമായ തട്ടിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കുന്നത് സിപിഎം നേതാക്കളെ രക്ഷപ്പെടുത്തുന്നതിനാണ്. അതിനാല്‍ കേസ് കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണം.
സിപിഎമ്മിന്റെ കള്ളപ്പണമാണ് കള്ളപ്പണമാണ് സഹകരണ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്. കേസില്‍ പങ്കുള്ള വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു. മൊയ്തീന്റെ ബന്ധുക്കളാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സഹകരണ ബാങ്കുകളുടെ വിശ്വാസ്യത ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊടകരക്കേസിലെ കുറ്റപത്രം രാഷ്ട്രീയ പകപോക്കലാണ്. തന്റെ മകനെ രാഷ്ട്രീത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിന്റെ കാരണം എല്ലാവര്ക്കും അറിയാം. എല്ലാവര്ക്കും മക്കളുണ്ടല്ലോയെന്നും ചിലരുടെ മക്കള്‍ ജയിലില്‍ കഴിയുകയാണല്ലോയെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: