തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. തിങ്കളാഴ്ച്ച മുതല്‍ ബാറുകള്‍ രാവിലെ 9 മണിക്ക് തുറക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 7 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. അതേസമയം ബവ്റജസ് ഔട്ട്ലെറ്റുകള് നേരത്തെ തന്നെ 9 മുതല്‍ 7 വരെ പ്രവര്‍ത്തിച്ചിരുന്നു.
ബാറുകളുടെ പ്രവര്‍ത്തന സമയം നേരത്തെയാക്കുന്നതുവഴി ബിവറേജിലെ തിരക്ക് കുറക്കാനാകുമെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്കുകൂട്ടല്‍. മദ്യ വിതരണം പാഴ്സലായി മാത്രം നടക്കും. ഇരുന്നു കഴിക്കാന്‍ ഇപ്പോള്‍ അനുവദിക്കില്ല. നേരത്തെ മദ്യശാലയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തില്‍, ഹൈക്കോടതി ഉള്‍പ്പടെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കൊവിഡ് കാലത്ത് ഇത്തരം ആള്‍കൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഫോട്ടോകളും വീഡിയോയും പരിശോധിച്ചായിരുന്നു കോടതി പരമാര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: