ന്യൂദല്‍ഹി: മുഴുവന്‍ ഇന്ത്യക്കാരും കാത്തിരിക്കുന്നത് ടോക്യോയില്‍ നിന്നുള്ള ഒരു വിജയവാര്ത്തയ്ക്കാണ്. ശനിയാഴ്ച ഭാരോദ്വഹനത്തില്‍ കളത്തിലിറങ്ങുന്ന ഇന്ത്യയുടെ മീരാബായി ചാനുവിന് സ്വര്‍ണ്ണം ലഭിക്കുമോ?
ഇന്ത്യന്‍ സമയമനുസരിച്ച് നോക്കിയാല്‍ ശനിയാഴ്ച അതിരാവിലെയാണ് മീരാബായി ചാനുവിന്റെ മത്സരം. മുന്‍ ലോകചാമ്പ്യനാണ് മീരാബായി ചാനു. 49 കിലോഗ്രാം വിഭാഗത്തിലാണ് ചണു മത്സരിക്കുന്നത്. എട്ട് പേര് മാറ്റുരയ്ക്കുന്ന മത്സരത്തില്‍ 205 കിലോഗ്രാം വരെ ഉയര്‍ത്തിയിട്ടുണ്ട് ചാനു. എന്നാല്‍ ചൈനയുടെ ഹു ഷിഹുയ് 213 കിലോഗ്രാം വരെ ഉയര്‍ത്തിയിട്ടുള്ള ചരിത്രമുണ്ട്. ഇവര്‍ രണ്ടുപേരുമായിരിക്കും ടോക്യോയിലെ പ്രധാന മത്സരം.
റിയോ ഒളിമ്പിക്സില്‍ ചാനു നിരാശയായിരുന്നു. എന്നാല്‍ റിയോയ്ക്ക് ശേഷം ലോക ചാമ്പ്യന്‍ഷിപ്പ്, കോണ്വെല്ത് ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ ചാനു മെഡല്‍ നേടി. പക്ഷെ ഇക്കുറി മീരാബായി ചാനു സ്വര്‍ണ്ണം നേടുമെന്ന് ഉറപ്പിച്ചു പറയുന്നത് മറ്റാരുമല്ല, 2000ല്‍ സിഡ്നി ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയ കര്‍ണ്ണം മല്ലേശ്വരി തന്നെയാണ്. മല്ലേശ്വരിയുടെ നാവ് പൊന്നാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: