കൊച്ചി: ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ സുഹൃത്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സുഹൃത്തും പങ്കാളിയുമായ ജിജു ഗിരിജാ രാജിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈറ്റിലയിയെ താമസസ്ഥലത്താണ് ജിജുവിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ജിജുയെന്നാണ് അടുത്തസുഹൃത്തുക്കള്‍ പറയുന്നത്. തിരുവനന്തപുരം സ്വദേശയായ ജിജു കുറേക്കാലമായി അനന്യയുടെ പാര്‍ട്ണര്‍ ആയിരുന്നു. കൊച്ചിയിലെ ഫ്ളാറ്റിലാണ് ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്നത് എന്നറിയുന്നു.
ചൊവ്വ വൈകീട്ട് ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിയാണ് അനന്യ ആത്മഹത്യ ചെയ്തത്. കഴുത്തിൽ കുരുക്ക് മുറുകിയുണ്ടായ പാട് ഒഴിച്ച് മറ്റ് പരുക്കുകൾ ഉണ്ടായിരുന്നില്ല. ഒരു വർഷം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് അനന്യ പരസ്യമായി പറഞ്ഞിരുന്നു.
രക്തസ്രാവമടക്കം വലിയതോതിൽ ശാരീരിക പ്രശ്നങ്ങൾ നേരിടുന്നതും വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയാ പിഴവ് സ്ഥിരീകരിക്കുന്നതിന് ചികിൽസാ രേഖകൾ കൂടി പരിശോധിക്കണമെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ നിന്ന് ശേഖരിച്ച ചികിൽസാ രേഖകൾ പൊലീസ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർക്ക് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: