ആലപ്പുഴ: ആലപ്പുഴ ചങ്ങനാശേരി റോഡില്‍ ഗതാഗത നിയന്ത്രണം തുടങ്ങിയതോടെ അമ്പലപ്പുഴ തിരുവല്ല റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. റോഡ് നവീകരണത്തിന്റെ ഭാഗമായാണ് നിയന്ത്രണം. ആദ്യദിവസം വഴിതിരിച്ചു വിട്ടതറിയാതെ മിക്ക വാഹനങ്ങളും എസിറോഡ് വഴിയാണ് കടന്നുപോയത്
ആലപ്പുഴ കൈതവന മുതല്‍ പെരുന്ന വരെ നീളുന്ന എസി റോഡിന്റെ നവീകരണത്തിന്റെ ഭാഗമാണ് ചരക്ക് വാഹനങ്ങള്‍ക്കും ദീര്‍ഘദൂര വാഹനങ്ങള്‍ക്കുമുള്ള നിയന്ത്രണം. പാലങ്ങളുടേയും ഓടകളുടെയും നിര്‍മാണം പുരോഗമിക്കുന്നതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസം നിര്‍ത്തിയിട്ടിരുന്ന ക്രെയിനില്‍ കാറിടിച്ച് യുവാവ് മരിക്കുകയും റോഡ് നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളിക്കടക്കം ആറ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
എസിറോഡ് ഓടനിര്‍മാണം അടക്കം മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയിരുന്നു. നിര്‍മാണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിരുവല്ല അമ്പലപ്പുഴ റോഡിലേക്കാണ് വാഹനങ്ങള്‍ തിരിച്ചു വിടുന്നത്. തിരുവല്ല മുതല്‍ പൊടിയാടി വരെയുള്ള ഭാഗത്ത് ഓടനിര്‍മാണവും റോഡിന്റെ വീതികൂട്ടലും പുരോഗമിക്കുകയാണ്. നിലവില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. തിരുവല്ലയിലെത്താതെ മറ്റ് സമാന്തരവഴികളിലൂടെ പൊടിയാടിയിലെത്തി ചക്കുളത്ത് കാവ് എടത്വ വഴി അമ്പലപ്പുഴയ്ക്ക് പോകാനാണ് നിര്‍ദേശം
പ്രതികരിക്കാൻ ഇവിടെ എഴുതുക: