മുംബൈ: ഹോട് ഷോട്സ്ആപില് ചേരാന്‍ തന്നെ നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര പ്രലോഭിപ്പിച്ചെന്ന ആരോപണവുമായി യൂട്യൂബര്‍ പുനീത് കൗര്‍. ഇക്കാര്യം പറഞ്ഞ് തനിക്ക് നേരിട്ട് രാജ് കുന്ദ്ര സന്ദേശം അയച്ചുവെന്നും പുനീത് കൗര്‍ ആരോപിച്ചു.
രാജ് കുന്ദ്രയുടെ നീലച്ചിത്രങ്ങള്‍ പ്രചരിപ്പിക്കാനുള്ള ആപാണ് ഹോട്ട് ഷോട്ട്. ഇന്‍സ്റ്റഗ്രാമിലാണ് പുനീത് കൗര്‍ ആരോപണം ഉന്നയിച്ചത്. ഇദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ആളുകളെ നീലച്ചിത്ര ആപിലേക്ക് പ്രലോഭിപ്പിക്കുകയായിരുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് പുനീത് കൗറിന്റെ പ്രതികരണം.
നീലച്ചിത്രനിര്‍മ്മാണത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ശില്പ ഷെട്ടിയുടെ ഭര്‍ത്താവായ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു. രാജ് കുന്ദ്രയുടെ ഹോട്ഷോട്സ് ആപില്‍ നിറയെ നീലച്ചിത്രങ്ങളായിരുന്നു. ചെറുപ്പക്കാര്‍ വ്യാപകമായി ഈ ആപ് ഡൗണ്‍ലോഡ് ചെയ്തിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും ഹോട് ഷോട്സ് ആപ് ലഭ്യമാണ്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളായ 420 (വഞ്ചന), 34(പൊതു ദുരുദ്ദേശ്യം) 292,293 (അശ്ലീലതയും സഭ്യമല്ലാത്ത പരസ്യങ്ങളും ഡിസ്പ്ലേകളും)എന്നീ വകുപ്പുകളും ഐടി നിയമവും പ്രകാരമാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. സ്ത്രീകളെ സഭ്യമല്ലാതെ ചിത്രീകരിക്കല്‍ (നിരോധന) നിയമവും രാജ്കുന്ദ്രയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇതിനിടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രാജ് കുന്ദ്രയുടെ മുംബൈയിലെ വീട്ടിൽ റെയ്ഡ് നടത്തി. 70ഓളം അശ്ലീല വീഡിയോകള്‍ പിടിച്ചെടുത്തു. രാജ് കുന്ദ്രയെ ചോദ്യം ചെയ്തുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പിടിച്ചെടുത്ത വീഡിയോകളെല്ലാം രാജ് കുന്ദ്രയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ഉമേഷ് കാന്ത് വിവിധ നിര്‍മാണ കമ്പനികളുടെ പേരില്‍ നിര്‍മിച്ചവയാണെന്ന് പൊലീസ് പറഞ്ഞു.
പിടിച്ചെടുത്ത വീഡിയോകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്റിന് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയായിരുന്നു ഈ ചിത്രങ്ങളെല്ലാം ഇന്റര്‍നെറ്റില്‍ കയറ്റിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: