ന്യൂദല്‍ഹി: അഫ്ഗാനിലെ ഭീകരസംഘടനയായ താലിബാന്റെ പ്രധാനലക്ഷ്യം കശ്മീരും കേരളവുമാണെന്ന് പാക്കധിനിവേശ കശ്മീരിലെ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അംജദ് അയൂബ് മിര്‍സ. ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന മിര്‍സ ദ സ്റ്റേറ്റ്സ്മാന് പത്രത്തില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
അഫ്ഗാനിസ്ഥാന്റെ വടക്കന്‍ മേഖലയില്‍ താലിബാന് അതിവേഗം മുന്നേറുകയാണ്. പാക് സൈന്യത്തിന്റെ പിന്തുണയില്ലാതെ അവര്‍ക്ക് ഇത് സാധ്യമല്ല. പാക്സൈന്യത്തിന്റെ പിന്തുണ താലിബാന് ലഭിക്കുന്നുണ്ടെന്ന് അഫ്ഗാന് വൈസ് പ്രസിഡന്റ് അമറുള്ള സാലോ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പാക് സൈന്യത്തെ വടക്കന്‍ മേഖലകളില്‍ പുനര്‍വിന്യസിക്കുകയും ചെയ്തു. പാക്കിസ്ഥാനലെ പെഷവാറിലും ക്വറ്റയിലുമുള്ള താലിബാന് സൈന്യത്തെ പാക്കിസ്ഥാനാണ് അഫ്ഗാനിലേക്ക് നയിക്കുന്നതും. ഇത് അഫ്ഗാനിലെ ഘാനി സര്‍ക്കാരിനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല.
പാക് പിന്തുണയുള്ള താലിബാന് ഇന്ത്യക്കും വെല്ലുവിളിയാകും. അവര്‍ കാബൂള്‍ പിടിച്ചടക്കിയാല്‍ അടുത്ത ലക്ഷ്യം കശ്മീരാകും. അവിടെ പാക് പിന്തുണയോടെയുള്ള ഭീകരത ശക്തമാക്കും. വര്‍ഷങ്ങളായി കേരളത്തില്‍ താലിബാന് വല്‍ക്കരണം നടന്നുവരികയാണ്. ഇത് വലിയ, തന്ത്രങ്ങളുടെ ഭാഗമാണ്. പാക്കിസ്ഥാന്റെ ജിഹാദി സൈന്യം എന്ന തന്ത്രത്തിന്റെ ഭാഗമാണിത്. അദ്ദേഹം ലേഖനത്തില്‍ പറയുന്നു. പാക് സഹായത്തോടെ കേരളത്തിലെ ഭീകരത ശക്തമാക്കും, ഇത് ഇന്ത്യയ്ക്ക് വലിയ സുരക്ഷാ ഭീഷണിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: