ഇംഫാല്‍: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന മണിപ്പൂരില്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപം. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്തൗജവും കൂടെയുള്ള എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. വൈകാതെ ഇവര്‍ ബിജെപിയില്‍ ചേരും.
മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ് സമിതി ഗോവിന്ദാസ് കൊന്തൗജത്തിന്റെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്. ഗോവിന്ദാസ് കൊന്തൗജം തന്റെ രാജിക്കത്ത് സോണിയാഗാന്ധിക്ക് കൈമാറിയതായി കോണ്‍ഗ്രസ് വക്താവ് കെ. മേഘചന്ദ്ര സ്ഥിരീകരിച്ചു. അതേ സമയം എംഎല്‍എമാര്‍ ആരും രാജിവെച്ചിട്ടില്ലെന്ന് മേഘചന്ദ്ര വ്യക്തമാക്കി.
മണിപ്പൂരിന്റെ ചുമതലയുള്ള എഐസിസി അംഗം ഭക്തചരണ്‍ ദാസ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇംഫാലില്‍ എത്തി. പാര്‍ട്ടിയെ പുനസംഘടിപ്പിച്ച് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ബിജെപിയാണ് മണിപ്പൂര്‍ ഭരിക്കുന്നത്. 60അംഗ മണിപ്പൂര്‍ മന്ത്രിസഭയില്‍ ബിജെപിക്ക് 36 അംഗങ്ങളാണുള്ളത്. തെരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടിയ ബിജെപി മറ്റ് പ്രാദേശിക കക്ഷികളുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്. എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പഞ്ചാബിന് പിന്നാലെ മണിപ്പൂരിലും കോണ്‍ഗ്രസിന് തലവേദന തുടങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: