കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും വാക്സിന് കൃത്യമായി ലഭിക്കാത്തത് കൊണ്ടും ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. ബെംഗളുരു, ചെന്നൈ എന്നിവിടങ്ങളില്‍ റഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കെ വാക്സിന് ലഭ്യമല്ലാതെ എങ്ങനെ കോളേജില്‍ പോകുമെന്ന സ്ഥിതിയിലാണ് കുട്ടികള്‍. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് ഉടന്‍ ലഭ്യമാക്കുമെന്നും 18, 23 വയസ്സു വരെയുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി തിരിച്ച് വാക്സിന് നല്‍കുമെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ പോലും വാക്സിന് ലഭ്യമല്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
വാക്സിന് ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരക്ക് കാരണം ലഭിക്കാത്ത അവസ്ഥയാണ്. സ്ലോട്ട് ഓപ്പണ്‍ ആയാല്‍ പെട്ടന്ന് തന്നെ വാക്സിന് സെന്ററുകള്‍ ഫുള്‍ ആവുകയാണ്. രജിസ്റ്റര്‍ ചെയ്തവര്‍ പലരും ഏറെ നാളായി കാത്തിരിപ്പിലാണ്. ആദ്യ ഡോസ് എടുത്താല്‍ തന്നെ നിശ്ചിത സമയത്ത് രണ്ടാമത്തെ ഡോസ് ലഭ്യമാവാത്ത സ്ഥിതിയുണ്ട്. നിലവില്‍ രണ്ട് ഡോസ് ലഭിച്ചവരുടെ എണ്ണത്തില്‍ സംസ്ഥാനം ഏറെ പിന്നിലാണ് നീറ്റ് പരീക്ഷ പ്രഖ്യാപിച്ചതോടെ കുട്ടികളെ വാക്സിന് ലഭ്യമാവാതെ എങ്ങനെ പരീക്ഷയ്ക്ക് വിടുമെന്ന ആശങ്ക രക്ഷിതാക്കള്‍ക്കുമുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി വാക്സിന് ലഭ്യമാക്കാന്‍ മുന്‍കൈയെടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: