തിരുവനന്തപുരം: എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാറിന് താക്കീത് നല്കി സിപിഐ. സിപിഐ ജില്ലാ സെക്രട്ടറി ജിആര്‍ അനില്‍ മത്സരിച്ച നെടുമങ്ങാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിന്നതാണ് നടപടി എടുക്കാനുള്ള പ്രധാന കാരണം. മുന്‍ മന്ത്രി സി. ദിവാകരന് , മന്ത്രി ജിആര്‍. അനില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ എക്സിക്യുട്ടീവിലാണ് തീരുമാനം. നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ എക്സിക്യുട്ടീവിന്റെ നടപടി.
താനാണ് നെടുമങ്ങാട് മണ്ഡത്തിലെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എഐടിയുസി ജില്ലാ സെക്രട്ടറിയും സിപിഐ ജില്ലാ ജില്ലാ എക്സിക്യു്ട്ടീവ് അംഗവുമായ മീനാങ്കല്‍ കുമാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ശേഷം ജില്ലാ സെക്രട്ടറി ആയിരുന്ന ജിആര്‍ അനിലിനെ സിപിഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നു. ചുമതല നല്കിയ അണ്ടൂര്‍ക്കോണം പഞ്ചായത്തില്‍ പ്രവര്‍ത്തനത്തിന് പോകാതിരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: