തിരുവനന്തപുരം: ദേശീയ സേവാഭാരതി തിരുവനന്തപുരം ജില്ല വാര്‍ഷിക പൊതുയോഗം പ്രതിനിധി സമ്മേളനം ചലച്ചിത്ര സംവിധായകന് വേണു നായര്‍ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സേവാഭാരതി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ സേവാഭാരതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ഡോ. രാജ്മോഹന്‍ ജനറല്‍ സെക്രട്ടറിയായി പി. പ്രസന്നകുമാര്‍ ട്രഷററായി ജി ആര് ഗോപന് എന്നിവരെ തെരെഞ്ഞടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സമ്മേളനം. അതാത് സമിതികളില്‍ നിന്നും പങ്കെടുക്കേണ്ട അംഗങ്ങള്‍ ഓണ്‍ലൈനായാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: