തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. സുപ്രീംകോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗത്തിലെ തീരുമാനം. ഇതോടെ സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ തുടരുമെന്ന് വ്യക്തമായി. നേരത്തേയുള്ള നിയമന്ത്രണങ്ങള്‍ തുടരാനാണ് ഇന്നത്തെ യോഗത്തിലെ ധാരണ. ബക്രീദ് പ്രമാണിച്ച് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരുന്നു നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നത്. ഈ ഇളവുകള്‍ ഇന്ന് അവസാനിക്കും. ഇതോടെ കഴിഞ്ഞയാഴ്ചകളിലുണ്ടായിരുന്ന ലോക്ഡൗണ്‍ നിയമന്ത്രണങ്ങള്‍ സംസ്ഥാനത്ത് അതേപടി തുടരും.
ശനിയും ഞായറുമുള്ള വാരാന്ത്യ ലോക്ഡൗണ്‍ ആണ് തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ വാരാന്ത്യ ലോക്ഡൗണ്‍ എന്തിനെന്ന രീതിയില്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിമര്‍ശമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ശനിയും ഞായറുമുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്കാന് അവലോകന യോഗത്തിന് മുന്‍പ് സര്‍ക്കാര്‍ തലത്തില്‍ ഏകദേശ ധാരണയിലെത്തിയത്. ബക്രീദിനോട് അനുബന്ധിച്ച് നല്കിയ ഇളവുകളില്‍ സംസ്ഥാന സര്‍ക്കാരിനെ ചൊവ്വാഴ്ച സുപ്രീംകോടതി രുക്ഷമായി വിമര്‍ശിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇളവ് വേണ്ടെന്ന തീരുമാനത്തിലേക്ക് അവലോകനയോഗം എത്തിയത്. വാരാന്ത്യ ലോക്ഡൗണില്‍ ഇളവ് നല്‍കുക, അവശ്യ സാധന കടകള്‍ക്കൊപ്പം എല്ലാ ദിവസവും മറ്റ് കടകളും നിയന്ത്രണ വിധേയമായി തുറക്കുക, ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം നീട്ടുക തുടങ്ങിയവയായിരുന്നു സര്‍ക്കാര്‍ നേരത്തേ ആലോചിച്ചിരുന്നത്. എ,ബി,സി,ഡി വിഭാഗങ്ങളിലുള്ള ഇളവുകള്‍ അതേപോലെ വരുംദിവസങ്ങളില്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: