ന്യൂദല്‍ഹി: കോവിഡ് മഹാമാരി മൂലമുള്ള ഓക്സിജന്‍ ക്ഷാമത്താല്‍ നട്ടം തിരിയുന്ന ഇന്തോനേഷ്യയ്ക്ക് ഓക്സിജന്‍ സിലിണ്ടറുമായി ഇന്ത്യയുടെ നാവികക്കപ്പല് ഐരാവത്.
പ്രധാനമന്ത്രി മോദി മുന്നോട്ട് വെച്ച അയല്‍രാഷ്ട്രങ്ങളുമായുള്ള കോവിഡ് മൈത്രി എന്ന നയത്തിന്റെ ഭാഗമായാണ് 300 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 100 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജനുമായി ഇന്ത്യന്‍ നാവികക്കപ്പല് ഐരാവത് പുറപ്പെട്ടത്.
അതേ സമയം, ഓക്സിജന്‍ കോണ്‍സെട്രേറ്ററുകളും ലിക്വിഡ് ഓക്സിജനുമായി പോകുന്ന ഇന്ത്യയുടെ ഐരാവത് ഇന്തോനേഷ്യയിലെ താന്‍ജുംഗ് പ്രിയോകിലെത്താന് വൈകുന്നതായി വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കര്‍ ട്വീറ്റ് ചെയ്തു. കാലാവസ്ഥപ്രശ്നമായിരിക്കാം കാരണമെന്ന് കരുതുന്നു.
രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷമാത്താല് ഇന്ത്യ പ്രതിസന്ധിയിലായപ്പോള്‍ ഇന്തോനേഷ്യ ഓക്സിജന്‍ വിതരണത്തിലൂടെ ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയിരുന്നു. അന്ന് 3400 ഓക്സിജന്‍ സിലിണ്ടറുകളും ഓക്സിജന്‍ കോണ്‍സെട്രേറ്ററുകളും ഇന്ത്യയ്ക്ക് മെയ് മാസത്തില്‍ അയച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1338 മരണങ്ങളാണ് ഇന്തോനേഷ്യയില്‍ നടന്നത്. പുതുതായി 34,257 പേരില്‍ രോഗം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: