ഗുവാഹത്തി : അസമിലെ ഹിന്ദു ക്ഷേത്രം സന്ദർശിച്ച ബോളിവുഡ് താരം സാറ അലിഖാനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം. ഇസ്ലാമായിരിക്കേ അന്യമതസ്തരുടെ ആരാധനാലയം സന്ദർശിച്ചതിനാണ് സാറയ്ക്കെതിരെ പ്രതിഷേധം ഉയരുന്നത്.
അസമിലെ കാമാഖ്യ മന്ദിറിലാണ് സാറ സന്ദർശനം നടത്തിയത്. സുഹൃത്തും ഒപ്പമുണ്ടായിരുന്നു. സുഹൃത്തുമൊത്ത് ദേവീ വിഗ്രഹത്തിന് മുൻപിൽ നിൽക്കുന്ന ചിത്രം സാറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് തീവ്ര ഇസ്ലാം വാദികള്‍ രംഗത്ത് വന്നത്. “നീയൊരു മുസ്ലിമാണ്. ഒരിക്കലും ഹിന്ദുക്ഷേത്രം സന്ദര്‍ശിക്കരുത്,”- ഇതായിരുന്നു ഒരു ഭീഷണി.
“ഹിന്ദു ആരാധനാലയം സന്ദർശിച്ച സാറയ്ക്ക് ഇസ്ലാമായി തുടരാൻ യോഗ്യതയില്ല,” മറ്റൊരു സന്ദേശം പറയുന്നു.
ഇസ്ലാമായ സാറ ഹിന്ദു ആരാധനാലയം സന്ദർശിച്ചത് വലിയ തെറ്റാണെന്നാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ പറയുന്നത്. തട്ടം ധരിക്കാത്തതിനും സാറയ്ക്കെതിരെ വിമർശനമുണ്ട്. അതേ സമയം സാറയെ തുണക്കാന്‍ ചില ഹിന്ദുമതവിശ്വാസികളും രംഗത്തെത്തി. “സാറ പാതി ഹിന്ദുവാണ്,” എന്നതായിരുന്നു ഇവരില്‍ ചിലരുടെ കമന്റ്. സാറയുടെ അമ്മ അമൃത ഹിന്ദുവാണ്. ഇത് യഥാര്‍ത്ഥ മതേതരത്വത്തിന്റെ പ്രതീകമാണെന്നും ചിലര്‍ കുറിച്ചു.
പീസ്, ഗ്രാറ്റിറ്റ്യൂഡ്, ബ്ലെസ്സ്ഡ് എന്നീ ഹാഷ്ടാഗുകളിലാണ് സാറ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നെറ്റിയില്‍ ചുവന്ന പൊട്ടും (ടിക) ധരിച്ച് അസമീസ് ഗമോസയോട് കൂടിയ വെള്ള ഡ്രസ്സാണ് സാറാ അലിഖാന് ധരിച്ചിരിക്കുന്നത്. നാല് ദിവസം മുമ്പാണ് സാറി കാമാഖ്യ മന്ദിര്‍ സന്ദര്‍ശിച്ചെങ്കിലും അവരുടെ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോഴും ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: