ന്യൂദല്‍ഹി: അയോധ്യാരാമക്ഷേത്രം 2023 അവസാനത്തോടെ ജനങ്ങള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കുമെന്ന് ക്ഷേത്രനിര്‍മ്മാണത്തിനുള്ള ട്രസ്റ്റിന്റെ ഭാരവാഹികള്‍ പറഞ്ഞു. പക്ഷെ 70 ഏക്കറില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം 2025 അവസാനത്തോടെ മാത്രമേ പൂര്‍ത്തിയാവൂ.
‘2023 അവസാനത്തോടെ ആരോധനയ്ക്കായി രാമക്ഷേത്രത്തിന്റെ ശ്രീകോവില്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കും,’ ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. എഞ്ചിനീയര്‍മാരും ആര്‍കിടെക്ടുകളും ഉള്‍പ്പെടെ പങ്കെടുത്ത 15-അംഗ ശ്രീരാമ ജന്മഭൂമി തീര്‍ത് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ രണ്ട് ദിവസത്തെ യോഗത്തിന് ശേഷമായിരുന്നു ചമ്പത് റായിയുടെ പ്രഖ്യാപനം. ട്രസ്റ്റിന്റെ മേധാവി നൃപേന്ദ്ര മിശ്രയും പങ്കെടുത്തു.
2020 ആഗസ്ത് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്. എഞ്ചിനീയര്‍മാര്‍ ക്ഷേത്രത്തിന്റെ അടിത്തറ പണിതുകൊണ്ടിരിക്കുകയാണിപ്പോള്‍. ഇത് സപ്തംബര്‍ 15ഓടെ പൂര്‍ത്തിയാവും. രണ്ടാംഘട്ട നിര്‍മ്മാണം നവമ്പറില്‍ ദീപാവലിസമയത്ത് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: