ടോക്കിയോ: ഒളിംപിക് വില്ലേജില്‍ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ആദ്യമായിട്ടാണ് ഒളിമ്പിക് വില്ലേജില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. വിദേശത്തു നിന്നും എത്തിയ ഒരു ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒളിമ്പിക് വില്ലേജിലെ കൊവിഡ് ബാധ ആശങ്ക ശക്തമാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ഒളിംപിക് അധികൃതര്‍. ഇനി ആറുനാള്‍ മാത്രമാണ് ഒളിമ്പിക്സ് ആരംഭിക്കാന്‍ അവശേഷിക്കുന്നത്
താരങ്ങളും ഒഫീഷ്യല്‍സും താമസിക്കുന്ന ഒളിംപിക് വില്ലേജിന് പുറത്ത് ഹോട്ടലിലാണ് കൊവിഡ് പോസിറ്റീവായ ആളെ താമസിപ്പിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഒളിംപിക് ഗ്രാമത്തില്‍ കൊവിഡ് പടര്‍ന്നാല്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.
കോവിഡ് ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: