മലപ്പുറം: ഹോക്കിയില്‍ വീണ്ടുമൊരു ഒളിമ്പിക് സ്വര്‍ണമെന്ന നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിടാന്‍ ശ്രീജേഷും മന്‍്രപീത് സിങ്ങും അടങ്ങുന്ന ഇന്ത്യന്‍ സംഘം തയാറെടുത്ത് കഴിഞ്ഞു. ഇന്ത്യയുള്‍പ്പെടെ അണിനിരക്കുന്ന ഹോക്കി മത്സരങ്ങള്‍ക്ക് ജൂലൈ 24ന് തുടക്കമാകും. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകള്‍ മത്സരിക്കും. ജപ്പാനും ഓസ്‌ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം 12ന് ന്യൂസിലന്‍ഡിനെതിരെ. ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്, ബെല്‍ജിയം, അര്‍ജന്റീന, സ്‌പെയ്ന്‍, ബ്രിട്ടന്‍, സൗത്ത്ആഫ്രിക്ക, കാനഡ, ജര്‍മനി ടീമുകളാണ് മത്സരിക്കുന്നത്. ആഗസ്റ്റ് ഒന്നിന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും, ആഗസ്റ്റ് മൂന്നിന് സെമിയും ആഗസ്റ്റ് അഞ്ചിന് ഫൈനലും നടക്കും.
മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം ശ്രീജേഷാണ് ഗോളി. ഹര്‍മന്‍പ്രീത് സിങ്, രൂപീന്ദര്‍ പാല്‍ സിങ്, സരീന്ദര്‍ കുമാര്‍, അമിത് രോഹിദാസ്, ബിരേന്ദ്ര ലാക്ര, ഹാര്‍ദിക് സിങ്, മന്‍പ്രീത് സിങ് വിവേക് സാഗര്‍ പ്രസാദ്, നിലാകന്ത ശര്‍മ, സുമിത്, ഷംശിര്‍ സിങ്, ദില്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, ലളിത് കുമാര്‍ ഉപദ്യ, മന്ദീപ് സിങ് എന്നിവരാണ് ടീമിലുള്ളത്. എട്ട് തവണ ഹോക്കിയില്‍ വിജയികളായ ഇന്ത്യ 1980ലാണ് അവസാനമായി സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ പുറത്തായ ഇന്ത്യ ഇത്തവണ പ്രതീക്ഷയിലാണ്.
ഓസ്‌ട്രേലിയ, അര്‍ജന്റീന പോലുള്ള വമ്പന്മാരെ കഴടക്കി ഫോമിലാണെന്ന് തെളിയിച്ച് കഴിഞ്ഞു. സെമിയിലെത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് ഹോക്കി താരങ്ങള്‍ നേരത്തെ പ്രതികരിച്ചിരുന്നു. പരിചയസമ്പന്നനായ മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ മൂന്നാം ഒളിമ്പിക്‌സാണിത്. ടീമിലെ ഏക ഗോളിയെന്ന നിലയില്‍ എല്ലാ മത്സരവും ശ്രീജേഷ് കളിക്കും. ശ്രീജേഷിന്റെ ഉള്‍പ്പെടെയുള്ള പരിചയസമ്പത്ത് ഇത്തവണ മെഡലിലെത്തിക്കുമെന്നാണ് പ്രതീക്ഷ. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. കാനഡയുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ കളിച്ചില്ല. ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നതും ഈ റെക്കോഡ് തന്നെ. കഴിഞ്ഞ ഒളിമ്പിക്‌സുകളേക്കാള്‍ സാധ്യത ഇത്തവണ ഇന്ത്യക്കുണ്ടെന്ന് മുന്‍ താരങ്ങളും വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: