ചേര്‍ത്തല: നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റില്‍. അര്‍ത്തുങ്കല്‍ ചമ്പക്കാട് തോംസണ്‍ ചിട്ടി ആന്‍ഡ് ഫൈനാന്‍സിയേഴ്സ് ഉടമ അര്‍ത്തുങ്കല്‍ കാക്കരവെളിയില് കെ.ടി. ബെന്നിതോമസ് (51)ആണ് പിടിയിലായത്. അര്‍ത്തുങ്കല്‍ കേന്ദ്രീകരിച്ചായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. 26 ഓളം പരാതികളാണ് പണം നഷ്ടപ്പെട്ടവരില്‍ നിന്ന് അര്‍ത്തുങ്കല്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പു നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. പണം നഷ്ടപെട്ട കൂടുതല്‍ പേര് പരാതികളുമായി എത്തുന്നുണ്ട്.
തട്ടിപ്പിന്റെ വ്യാപ്തി ഇനിയുമുയരുമെന്നാണ് പോലീസ് കണക്കാക്കുന്നത്. മത്സ്യതൊഴിലാളികളും സാധാരണക്കാരുമായവര്‍ വിവാഹത്തിനും ചികിത്സകള്ക്കുമടക്കം സ്വരുക്കൂട്ടിയ പണമാണ് നഷ്ടമായത്. 10000 മുതല്‍ 25 ലക്ഷം വരെ നഷ്ടപെട്ടവരുണ്ട്. നിക്ഷേപത്തിന് പുറമെ ചിട്ടിയും സ്വര്‍ണപണയവും നടത്തിയിരുന്നു. നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയാണ് തട്ടിപ്പില്‍ കുടുങ്ങിയിരിക്കുന്നത്. ചിട്ടി നിക്ഷേപ തുകകള്‍ നാളുകളായി ലഭിക്കാത്തവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പോലീസിന് രേഖാമൂലം പരാതികള്‍ ലഭിച്ചു. ഇതേ തുടര്‍ന്ന് സ്ഥാപനത്തിലും ബെന്നിതോമസിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തിയ ശേഷമായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു.
കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. സ്റ്റേഷന് ഓഫീസര്‍ പി.ജി. മധു എസ്ഐ കെ.ജെ. ജേക്കബ്് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: