തൊടുപുഴ: കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി രോഗ സ്ഥിരീകരണ നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ ഇനിയുള്ള ഏഴ് ദിവസം ജില്ലയിലെ 4 തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. നിരക്ക് 15ന് മുകളിലുള്ള മാങ്കുളം, കഞ്ഞിക്കുഴി, പെരുവന്താനം, ആലക്കോട് എന്നീ പഞ്ചായത്തുകളാണ് സമ്പൂര്‍ണമായും അടച്ചിടുക.
13 തദ്ദേശസ്ഥാപനങ്ങള്‍ക്ക് പൂര്‍ണ ഇളവുകളും 25 തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഭാഗിക ഇളവുകളും ലഭിക്കും. എ, ബി, സി വിഭാഗങ്ങളില്‍ പ്രവര്‍ത്തനാനുമതിയുള്ള കടകളും സ്ഥാപനങ്ങളും രാത്രി 8 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ജില്ലയില്‍ എ വിഭാഗത്തില്‍ 13, ബി-യില്‍ 25, സി-യില്‍ 12, ഡി-യില്‍ 5 എന്നിങ്ങനെ തദ്ദേശ സ്ഥാപനങ്ങളാണ് ഒടുവില്‍ കണക്കാക്കിയ ടിപിആര്‍ പ്രകാരം ഉള്‍പ്പെടുക. ഈ മാസം 21 വരെയാണ് ഈ രീതി.
15ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍ ആയിരിക്കും. എ, ബി, സി, ഡി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. നേരത്തെയുണ്ടായിരുന്ന അതേ തരത്തില്‍ തന്നെയാണ് ഇപ്പോഴും ടിപിആര്‍ കണക്കാക്കുന്നത്. അതേ സമയം ഇടമലക്കുടി പഞ്ചായത്തില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ ടിപിആര്‍ നിരക്ക് കഴിഞ്ഞ ദിവസം 100 % ആയിരുന്നു. ഇത്തരത്തില്‍ കുറച്ച് പേരെ മാത്രം പരിശോധിച്ചാല്‍ ടിപിആര്‍ കൂടുമെന്നതിന്റെ വ്യക്തമായ ഉദാഹരണം കൂടിയാണിത്.
വിഭാഗം എ (ടിപിആര്‍ അഞ്ചില്‍ താഴെ)
മൂന്നാര്‍, കാന്തല്ലൂര്‍, വട്ടവട, കാഞ്ചിയാര്‍, കാമാക്ഷി, പീരുമേട്, വണ്ടിപ്പെരിയാര്‍, മുട്ടം, ബൈസണ്‍വാലി, ഇരട്ടയാര്‍, ചിന്നക്കനാല്‍, ശാന്തമ്പാറ, ഇടമലക്കുടി
വിഭാഗം ബി (ടിപിആര്‍ 5- 10 ശതമാനം)
പള്ളിവാസല്‍, വെള്ളത്തൂവല്‍, മറയൂര്‍, ദേവികുളം, വാഴത്തോപ്പ്, അയ്യപ്പന്‍കോവില്‍, കൊന്നത്തടി, കട്ടപ്പന, വാത്തിക്കുടി, മരിയാപുരം, ഏലപ്പാറ, ഉപ്പുതറ, കൊക്കയാര്‍, കുമളി, കോടിക്കുളം, അറക്കുളം, കരിങ്കുന്നം, തൊടുപുഴ, ഉടുമ്പന്നൂര്‍, പുറപ്പുഴ, ചക്കുപള്ളം, ഉടുമ്പഞ്ചോല, കരുണാപുരം, വണ്ടന്മേട്, രാജാക്കാട്
വിഭാഗം സി (10- 15 ശതമാനം)
അടിമാലി, വെള്ളിയാമറ്റം, മണക്കാട്, കുമാരമംഗലം, വണ്ണപ്പുറം, ഇടവെട്ടി, കരിമണ്ണൂര്‍, കുടയത്തൂര്‍, രാജകുമാരി, പാമ്പാടുംപാറ, നെടുങ്കണ്ടം, സേനാപതി.
വിഭാഗം ഡി (15ന് മുകളില്‍)
മാങ്കുളം, കഞ്ഞിക്കുഴി, പെരുവന്താനം, ആലക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: