മലപ്പുറം: വ്യാപാരസ്ഥാപനങ്ങള്‍ക്കും ആരാധനലായങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ തീരുമാനത്തെ വെല്ലുവിളിച്ച് യൂത്ത് ലീഗ്. പകരം തുറന്നുപ്രവര്‍ത്തിച്ച ബെവ്‌കോ വിദേശമദ്യശാല മലപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു. ഇതിനെതിരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മലപ്പുറം മുനിസിപ്പല്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തിലാണ് മുണ്ടുപറമ്പ് ബൈപ്പാസിലെ ബെവ്‌കോ വിദേശമദ്യശാലയുടെ ഷട്ടറുകള്‍ പൂട്ടിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പ്രകടനമായെത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം ബിവറേജസ് ഔട്ട്‌ലെറ്റ് ഉപരോധിച്ചു. അപ്പോഴും പൊലീസ് എത്തിയില്ല. പിന്നീടാണ് പ്രവര്‍ത്തകര്‍ ഷട്ടറുകള്‍ താഴ്‌ത്തിയത്. ഇത്രയും നേരം സര്‍ക്കാര്‍ തീരുമാനപ്രകാരം തുറന്ന ഒരു സ്ഥാപനം അടപ്പിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും ചെറിയ എതിര്‍പ്പുപോലും ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമയരുന്നു. പലരും വിവരമറിയിച്ചിട്ടും നടപടിയെടുക്കാത്ത പൊലീസിന്റെ നിസ്സംഗത ആശങ്കയുണര്‍ത്തുന്നു.
സര്‍ക്കാരും വ്യാപാരികളും തമ്മിലുള്ള തര്‍ക്കം ഇതിനിടെ മുറുകുകയാണ്. വെല്ലുവിളിയുടെ ഭാഷയില്‍ മുഖ്യമന്ത്ര്ി സംസാരിച്ചത് വലിയ കോലാഹലം സൃഷ്ടിച്ചിരിക്കുന്നു. വ്യാഴാഴ്ച മുതല്‍ എല്ലാ കടകളും തുറക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുടെ വെല്ലുവിളി. അതേ സമയം കോവിഡ് ടിപിആര്‍ നിരക്ക് ഇപ്പോഴും 10നടത്ത് തന്നെ നില്‍ക്കുകയാണ്. നിയന്ത്രണങ്ങളില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വീണ്ടും കോവിഡ് നിരക്ക് കൂടുമെന്ന ഭീതി ഒരു വശത്തുണ്ട്. എന്തായാലും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വലിയ സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: