ടൊറന്റോ: 104 കോടിയിലേറെ രൂപയുടെ കൊക്കെയ്നുമായി ഇരുപത്തിനാലുകാരനായ ഇന്ത്യന്‍ വംശജൻ പ്രദീപ് സിങ് കാനഡയില്‍ അറസ്റ്റിൽ . 112.5 കിലോഗ്രാം(14 മില്യണ്‍ യുഎസ് ഡോളര്‍ അഥവാ 1,04,46,17,000 രൂപ) കൊക്കെയ്നുമായാണ് പ്രദീപ് സിങ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം ക്യൂബെക്ക് നിവാസിയായ പ്രദീപ് സിങ് ഓടിച്ച വാണിജ്യ ട്രക്ക് കാനഡയിലേക്ക് പോവാനായി ഒന്റാറിയോയിലെ ഫോര്‍ട്ട് ഈറിയിലെ പീസ് ബ്രിഡ്ജില്‍ പ്രവേശിച്ചപ്പോള്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് പിടികൂടിയതെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി(സിബിഎസ്എ) അറിയിച്ചു. വാഹന പരിശോധനയിൽ അഞ്ച് ബാഗുകളിലിയാണ് 112.5 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെത്തിയതെന്ന് ഏജന്‍സി വ്യക്തമാക്കി.
സംഭവത്തില്‍ പ്രദീപ് സിങിനെതിരേ ആര്‍സിഎംപി നിയമപ്രകാരം കേസെടുത്തു. അനധികൃത മയക്കുമരുന്ന് കടത്ത് തടയുന്നതില്‍ ഏജന്‍സി വഹിക്കുന്ന പങ്കിന്റെ ഉദാഹരണമാണിതെന്ന് സിബിഎസ്എ ജില്ലാ ഡയറക്ടര്‍ കിം അപ്പര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൊവിഡ് മഹാമാരി കാരണം അനാവശ്യ യാത്ര അനുവദിക്കാതെ അതിര്‍ത്തി അടച്ചിട്ടെങ്കിലും വാണിജ്യ ഗതാഗതത്തിനായി ഇത് തുറന്നുകൊടുക്കുകയും അവശ്യവസ്തുക്കള്‍ കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. അനിവാര്യമല്ലാത്ത യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ ജൂലൈ 21 വരെ തുടരുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: