ഡെറാഡൂണ്‍: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 100 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡ് ഊര്‍ജവകുപ്പ് മന്ത്രി ഹാരക് സിങ് റാവത്താണ് ഈ ജനപ്രിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ആകെ 13 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളുണ്ട്. ഇതില്‍ പ്രതിമാസം 100 യൂണിറ്റ് വരെ വൈദ്യതി ഉപയോഗിക്കുന്നവര്‍ വൈദ്യുതി ചാര്‍ജ് നല്‍കേണ്ടതില്ലന്നും അദേഹം വ്യക്തമാക്കി. 101 മുതല്‍ 200 യൂണിറ്റ് വരെ വൈദ്യതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 ശതമാനം ഇളവ് നല്‍കുമെന്നും ഹാരക് സിങ് വ്യക്തമാക്കി.
വൈദ്യുതി ബില്‍ രണ്ടുമാസം കുടുമ്പോഴാണെങ്കിലും ഈ ഇളവ് പ്രതിമാസം ഉപയോഗിച്ച വൈദ്യുതി യൂണിറ്റിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വനവാസികള്‍ക്കും മലപ്രദേശത്തും താമസിക്കുന്നവര്‍ക്കും പുതിയ ഇളവ് ഉപകാരപ്പെട്ടും. കൊറോണയില്‍ വലയുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സഹായഹസ്തമാണിതെന്നും ഹാരക് സിങ് റാവത്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: